തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം

Tue,Jun 11,2019


കാബൂള്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പ് പുരോഗമിക്കുന്നതിനിടെ പരിക്കില്ലെന്നും തന്നെ ആസൂത്രിതമായി ടീമില്‍ നിന്നും നീക്കുകയായിരുന്നെന്നും വെളിപെടുത്തി അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷെഹ്‌സാദിന്റെ വീഡിയോ. കരഞ്ഞുകൊണ്ടായിരുന്നു ഷെഹ്‌സാദിന്റെ വെളിപെടുത്തല്‍.കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഷെഹ്‌സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്ന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകകപ്പിലെ അഫ്ഗാന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് ഷെഹ്‌സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനിടെ ടീം മാനേജര്‍ വന്ന് എനിക്ക് പരിക്കുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്റെ പകരക്കാരനായി ഇക്രം അലി ഖില്ലിനെ അവര്‍ കണ്ടുവെച്ചിരുന്നു. അതിനു ശേഷമാണ് എന്നോട് ഇങ്ങനെ വന്നുപറഞ്ഞു. എന്റെ പരിക്ക് എന്താണെന്ന് എനിക്കറിയില്ല. ഷെഹ്‌സാദ് പറയുന്നു. സന്നാഹ മത്സരത്തിനിടെയാണ് ഷെഹ്‌സാദിന്റെ കാല്‍മുട്ടിന് പരിക്കേറ്റതെന്നാണ്് ബോര്‍ഡ് വാദിക്കുന്നത്. എന്നാല്‍ പരിക്കുണ്ടെങ്കില്‍ പിന്നെ താനെങ്ങനെ ശ്രീലങ്കക്കും ഓസ്‌ട്രേലിയക്കുമെതിരായ മത്സരങ്ങളില്‍ കളിക്കാനിറങ്ങുമെന്ന് ഷെഹ്‌സാദ് ചോദിക്കുന്നു. ടീമില്‍ നിന്നൊഴിവാക്കിയ കാര്യം പരിശീലകന്‍ ഫില്‍ സിമണ്‍സിനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ ഇതില്‍ യാതൊരു പങ്കില്ലെന്നും ടീം മാനേജറും ക്യാപ്റ്റനും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും സിമണ്‍സ് എന്നോട് പറഞ്ഞു. ഷെഹ്‌സാദ് ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയക്കെതിരെ പൂജ്യത്തിന് പുറത്തായ ഷെഹ്‌സാദ് ശ്രീലങ്കയ്‌ക്കെതിരെ നേടിയത് ഏഴ് റണ്‍സാണ്.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here