ഓസ്റ്റിനില്‍ രണ്ടിടത്ത് പാഴ്‌സല്‍ ബോംബ് സ്‌ഫോടനം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്, വെറുപ്പു കലര്‍ന്ന ആക്രമണമെന്ന് സംശയിക്കുന്നു

Mon,Mar 12,2018


ഓസ്റ്റിന്‍: വീടിനു മുന്നില്‍ കാണപ്പെട്ട പാഴ്‌സല്‍ തുറന്നപ്പോള്‍ പൊട്ടിത്തറിച്ച സംഭവത്തില്‍ 17 വയസുകാരന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു വീടുകള്‍ക്കു മുന്നിലാണ് പാഴസല്‍ കാണപ്പെട്ടത്. ഈ മാസമാദ്യം സമാനമായ ഒരു സംഭവത്തില്‍ ഓസ്റ്റിനില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ചയുണ്ടായ രണ്ടു സ്‌ഫോടനങ്ങള്‍ക്കും മുന്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വെറുപ്പു കലര്‍ന്ന ആക്രമണമാണോ ഇതെന്നും പോലീസിന് സന്ദേഹമുണ്ട്.
മുന്‍ വശത്തെ വാതിലിനു സമീപമാണ് പാഴ്‌സല്‍ കൗണപ്പെട്ടത്. പാഴ്‌സല്‍ അകത്ത് കൊണ്ടുപോയി അടുക്കളയില്‍ വച്ച് തുറക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ 17 വയസുകരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. വീടിനും കേടുപാടു സംഭവിച്ചു. മറ്റൊരു വീടിനു മുന്നിലും പാഴ്‌സല്‍ കാണപ്പെടുകയും തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഈ സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പാഴ്‌സല്‍ ബോംബുകള്‍ കാണപ്പെട്ട രണ്ടു വീടുകളും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടേതാണ്. യു.എസ് പോസ്റ്റല്‍ സര്‍വീസ് വഴിയല്ലെ പാഴ്‌സലുകള്‍ വന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആരെങ്കിലും അവിടെ കൊണ്ടുവന്ന് വച്ചതായിരിക്കാമെന്ന് പോലീസ് കരുതുന്നു. അജ്ഞാതര്‍ കൊണ്ടുവരുന്ന പാഴ്‌സലുകളുടെ കാര്യത്തില്‍ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.


Other News

  • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ആരംഭിച്ചു
  • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
  • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
  • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
  • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
  • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
  • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
  • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
  • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
  • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
  • Write A Comment

     
    Reload Image
    Add code here