അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതിയില്‍ 550 ശതമാനം വളര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്

Mon,Mar 12,2018


വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ആയുധ ഉറക്കുമതി രാജ്യമെന്ന ഖ്യാതിയും നേടുന്നു. 2013 - 17 കാലഘട്ടത്തില്‍ മേജര്‍ ആയുധങ്ങളുടെ ഇറക്കുമതിയില്‍ ലോകത്ത് ഒന്നാമതെത്തിയത് ഇന്ത്യയാണെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്നുള്ള ആയുധ ഇറക്കമുതി തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് 550 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2013 - 17 കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ആയുധ കയറ്റുമതിയില്‍ , 2008 - 12 കാലഘട്ടത്തെ അപേക്ഷിച്ച് 76 ശതമാനം കുറവുണ്ടായി. എന്നാല്‍, ചൈനയില്‍ നിന്ന് ഏറ്റവുമധികം ആയുധങ്ങള്‍ ലഭിക്കുന്ന രാജ്യമെന്ന ഖ്യാതി ഈ കാലഘട്ടത്തില്‍ പാക്കിസ്ഥാന്‍ നേടുകയും ചെയ്തു.
2013 - 17 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് ഏറ്റവും വലിയ ആയുധ ഇറക്കുമതി നടത്തിയത് റഷ്യയാണ്. ഇന്ത്യയുടെ മൊത്തമുള്ള ആയുധ ഇറക്കുമതിയില്‍ 62 ശതമാനവും അവിടെ നിന്നായിരുന്നു. ആഗോള തലത്തിലുള്ള ആയുധ ഇറക്കുമതിയില്‍ 12 ശതമാനം ഇന്ത്യയിലേക്കായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വശത്ത് പാക്കിസ്താനും, മറുവശത്ത് ചൈനയും വളര്‍ത്തുന്ന സംഘര്‍ഷാവസ്ഥയാണ് ഇന്ത്യയെ വലിയ തോതില്‍ ആയുധങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.


Other News

  • കാത്തിരിപ്പിനു വിട, മ്യൂള്ളര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; എന്തൊക്കെ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് അറ്റോര്‍ണി ജനറല്‍ തീരുമാനിക്കും
  • ഫോമാ സ്‌പോര്‍ട്‌സ് കമ്മറ്റി; ജെയിംസ് ഇല്ലിക്കല്‍ ചെയര്‍മാന്‍
  • ബോയിംഗ് മാക്‌സ് 737; മുമ്പ് ആവശ്യക്കാര്‍ക്കു മാത്രം വില്‍പന നടത്തിയിരുന്ന സുരക്ഷാ സംവിധാനം എല്ലാ വിമാനങ്ങളിലും ഘടിപ്പിച്ച് പ്രതിസന്ധി മറികടക്കാന്‍ ശ്രമം
  • ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിന്റെ ഭാഗമാണെന്ന് അംഗീകരിക്കുവാന്‍ സമയമായെന്ന് ട്രമ്പ്
  • ഇന്ത്യന്‍ വംശജനായ 11 വയസുകാരന്‍ 'ഹെര്‍ക്കുലീസ്, ഹൗദിനി, ഹോംസ്' എന്ന അമേരിക്കന്‍ ചിത്രത്തില്‍ കസറുന്നു
  • മാഗ് ബാസ്‌കറ്റ്ബാള്‍ ; ട്രിനിറ്റി മാര്‍ത്തോമാ ടീം ചാമ്പ്യന്മാര്‍
  • ഹൂസ്റ്റണില്‍ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പും, എസ്ര പ്രയര്‍ മീറ്റും നടത്തുന്നു
  • ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഇന്ത്യന്‍ വംശജ പ്രസവിച്ചു; നവജാത ശിശുവിനെ കൊന്നു, കേസായി, അച്ഛന്‍ ജീവനൊടുക്കി
  • ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ സുരക്ഷ; അന്വേഷണത്തിന് എഫ്.ബി.ഐ യും
  • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
  • ഡബ്ല്യൂ.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ബിസിനസ് ഫോറത്തിന് തുടക്കമായി
  • Write A Comment

     
    Reload Image
    Add code here