ഫ്ളോറിഡയില്‍ 'തോക്ക് സുരക്ഷാ നിയമം' ഗവര്‍ണര്‍ ഒപ്പുവെച്ചു

Mon,Mar 12,2018


ഫ്ളോറിഡ: ഫ്ളോറിഡാ സ്‌കൂള്‍ വെടിവെപ്പില്‍ 17 പേര്‍ മരിച്ച സംഭവത്തിന് ഒരു മാസത്തിന് ശേഷം ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് 'തോക്ക് സുരക്ഷാ നിയമ'ത്തില്‍ ഒപ്പുവെച്ചു. മാര്‍ച്ച് 9 വെള്ളിയാഴ്ച രാവിലെ ഒപ്പുവെച്ച ബില്ലില്‍ തോക്ക് വാങ്ങുന്നവര്‍ക്ക് നിലവിലുള്ള വയസ്സ് 18 ല്‍ നിന്നും ഇരുപത്തി ഒന്നാക്കുകയും മൂന്ന് ദിവസത്തെ കാലാവധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ക്ക് ലാന്റ് സ്‌കൂളിലെ വെടിവെപ്പില്‍ ഉപയോഗിച്ച എ.ആര്‍.15 പോലെ മാരക പ്രഹര ശേഷിയുള്ള തോക്കുകളുടെ വില്പനയില്‍ നിരോധനം ഇല്ലെന്നതും ബില്ലിന്റെ പ്രത്യേകതയാണ്. സ്‌കൂള്‍ അധ്യാപകര്‍ക്ക് ആവശ്യമായ തോക്ക് പരിശീലനം നല്‍കുന്നതിനും ആയുധം കൈവശം വെക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ മാനസികനില പരിശോധിച്ചു ആവശ്യമായ ചികിത്സകള്‍ നല്‍കുന്നതിനുമുള്ള വകുപ്പുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് തോക്ക് പരിശീലനം നല്‍കുന്നതിനും തോക്കുകള്‍ കൈവശം വെക്കുന്നതിനുള്ള അധികാരം അതതു വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നു. വെടിവെപ്പു നടന്ന വിദ്യാലയത്തിലെ രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്. എന്നാല്‍ സംസ്ഥാനത്തെ വലിയ വിദ്യാഭ്യാസ ജില്ലകളില്‍ പലതും അധ്യാപകര്‍ക്ക് തോക്ക് നല്‍കുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തോക്ക് വാങ്ങുവാന്‍ വരുന്നവരുടെ പൂര്‍വ്വ ജീവിതചരിത്രം പരിശോധിക്കുന്നതിന് മൂന്ന് ദിവസത്തെ സമയം വേണമെന്നതാണ് പ്രധാനമായും ബില്ലില്‍ എടുത്തുപറയുന്നത്.


Other News

  • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ആരംഭിച്ചു
  • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
  • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
  • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
  • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
  • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
  • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
  • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
  • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
  • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
  • Write A Comment

     
    Reload Image
    Add code here