വഴിവിട്ട ബന്ധം പുറത്തുവിടാതിരിക്കാന്‍ ട്രമ്പ് നല്‍കിയ പണം തിരിച്ചുകൊടുക്കാമെന്ന് സ്റ്റോമി ഡാനിയേല്‍സ്

Tue,Mar 13,2018


വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പുമായി ഉണ്ടെന്ന് പറപ്പെടുന്ന ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ തനിക്ക് കിട്ടിയ തുക തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് പോണ്‍താരം സ്‌റ്റോമി ഡാനിയല്‍സ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാനാണ് 1.3 ലക്ഷം ഡോളറിന്റെ കരാര്‍ ഉണ്ടാക്കിയത്. ഈ പണം തിരിച്ചു കൊടുക്കാന്‍ തയ്യാറാണെന്നാണ് നടി അവരുടെ അറ്റോര്‍ണി വഴി അറിയിച്ചിരിക്കുന്നത്. കരാര്‍ പുറത്തുവന്നതോടെ ട്രമ്പിന്റെ അറ്റോര്‍ണി ജനറല്‍ മിഷേല്‍ കോഹന്‍ സ്വന്തം കൈയില്‍ നിന്നാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ട്രമ്പും കോഹനും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പ്രസിഡന്റ് ട്രമ്പുമായി ബന്ധപ്പെട്ട് സ്റ്റിഫാനി ക്ലിഫോര്‍ഡ് എന്ന സ്‌റ്റോമി ഡാനിയേല്‍സിന്റെ കൈയിലുള്ള വീഡിയോകള്‍, ഫോട്ടോകള്‍, ടെക്സ്റ്റ് മെസേജുകള്‍ തുടങ്ങിയ പ്രസിദ്ധീകരിക്കാനോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കാനോ പാടില്ല എന്നാണ് കരാറിന്റെ പ്രധാന ഉള്ളടക്കം. പണം തിരിച്ചു നല്‍കിയാല്‍ ഈ കരാര്‍ അസാധുവാകും. അതോടെ ട്രമ്പിനെതിരെ പുറത്തു പറയാതിരുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള നിയമക്കുരുക്ക് ഒഴിവാകും. 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രമ്പുമായുള്ള ബന്ധത്തെ കുറിച്ച് എ ബി സി ന്യൂസുമായി സംസാരിക്കാന്‍ സ്റ്റെഫാനി തയ്യാറായി. ദീര്‍ഘകാലം ട്രമ്പിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹനാണ് സ്റ്റോമിയുടെ അഭിഭാഷകന്‍ കീത്ത് ഡേവിസണെ സമീപിച്ച് കരാര്‍ ഉണ്ടാക്കുകയും പകരമായി 130,000 ഡോളര്‍ നല്‍കുകയും ചെയ്തത്. കരാറില്‍ ട്രമ്പ് ഒപ്പിട്ടിട്ടില്ലെന്ന കാരണത്താല്‍ കരാര്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ക്ലിഫോര്‍ഡ് കോടതിയെ സമീപിച്ചിരുന്നു.


Other News

  • അമേരിക്കയുടെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത ഹിമവര്‍ഷം; കുറഞ്ഞത് മൂന്നു പേര്‍ മരിച്ചു; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ നേതൃത്വം
  • ഡിട്രോയിറ്റ് കേരള ക്ലബിന് നവ നേതൃത്വം
  • സീറോ മലബാര്‍ കണ്‍വന്‍ഷന്‍; സ്പ്രിങ്ങില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • 'മാഗ്' വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 15 ന്
  • ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കുന്നു
  • മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആഘോഷിച്ചു
  • ഷിക്കാഗോയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
  • ഭാരത് ബോട്ട് ക്ലബ്ബിന് നവസാരഥികള്‍
  • ബുഷിന്റെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിക്കുന്നതിനു പൊതു ജനങ്ങള്‍ക്ക് അനുമതി
  • കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍, ജയ് കുളളമ്പില്‍ കണ്‍വീനര്‍
  • Write A Comment

     
    Reload Image
    Add code here