വെസ്റ്റ് ചെസ്റ്റര്‍ ക്‌നാനായ കാത്തലിക് മിഷനില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍

Tue,Mar 13,2018


ന്യൂയോര്‍ക്ക്: വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായദേവാലയത്തില്‍ മാര്‍ച്ച് 18 ഞായറാഴ്ച കുടുംബനാഥന്മാരുടെ പ്രത്യക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു
അന്നു വൈകുന്നേരം 4 .30 ന് ലദിഞ്ഞോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഫാ. ബോബന്‍ വട്ടംപുറത്തിന്റെ (വികാരി ക്‌നാനായ കാത്തലിക് ചര്‍ച്ചഡിട്രോയിറ്റ്) മുഖ്യ കാര്‍മികത്തില്‍ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന. ഫാ. ജോര്‍ജ് വെള്ളിയാംതടത്തില്‍ (സെന്റ് പോള്‍സ്ചര്‍ച്ച്, യോങ്കേഴ്‌സ് ) തിരുനാള്‍ സന്ദേശം നല്‍കും. വി .കുര്‍ബാനയുടെ ആശിര്‍വാദം ഫൊറോന വികാരി ഫാ. ജോസ് തറക്കല്‍.
സ്‌നേഹവിരുന്നോടെ തിരുനാള്‍ കര്‍മങ്ങള്‍ സമാപിക്കും 44 പ്രസുദേന്തിമാര്‍ ചേര്‍ന്നാണ് തിരുനാള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കു മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് മാത്യു ആദോപ്പിള്ളില്‍, ട്രസ്റ്റിമാരായ എബ്രഹാം പുളിയലകുന്നേല്‍ ,. റെജി ഉഴുങ്ങാലില്‍ എന്നിവരുമായി ബന്ധപ്പെടുക.
തോമസ് പാലച്ചേരില്‍


Other News

  • വ്യാപാര യുദ്ധത്തിനു കാഹളമുയര്‍ത്തി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി അമേരിക്ക; അതേ നാണയത്തില്‍ ചൈന തിരിച്ചടിക്കുന്നു
  • എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച് 4 വിസ നിയമത്തില്‍ നിയന്ത്രണം വരുത്തുമെന്ന് ട്രമ്പ് ഭരണകൂടം വീണ്ടും
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ പ്രതി ഗേജ് ബഥൂണ്‍ കുറ്റക്കാരനെന്ന് ജൂറി; 60 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം
  • ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണം വ​രെ ഉത്തര കൊ​റി​യ​ക്ക്​ ​ഇ​ള​വി​ല്ലെ​ന്ന്​ യു.​എ​സ്​
  • നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളാക്കിയ സ്ത്രീക്ക് 18 വര്‍ഷം തടവ്
  • കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയ്ക്ക് പുതിയ ഭരണസമിതി
  • 2020 ഓടെ പ്രധാന ആണവ നിരായുധീകരണങ്ങള്‍ ഉത്തര കൊറിയ നടപ്പാക്കുമെന്ന് കരുതുന്നുവെന്ന് അമേരിക്ക
  • ഷിക്കാഗോ ഡൗണ്‍ ടൗണ്‍ ടു ഒ ഹയര്‍ വിമാനത്താവളം; മസ്‌കിന്റെ ഭൂഗര്‍ഭ ട്രെയിന്‍ സര്‍വീസ് വരുന്നു
  • ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള സൈനികാഭ്യാസങ്ങള്‍ അമേരിക്ക റദ്ദാക്കി; സുരക്ഷയുടെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധമെന്ന് പെന്റഗണ്‍
  • ഫോമാ കണ്‍വന്‍ഷന് ഷിക്കാഗോയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • എന്‍.എസ്.എസ് ദേശീയ സംഗമം : സുരേഷ് ഗോപി മുഖ്യാതിഥി
  • Write A Comment

     
    Reload Image
    Add code here