സെക്രട്ടറി ഓഫ് സ്റ്റേറ്റ് ടില്ലേര്‍സനെ ട്വിറ്ററിലൂടെ ട്രമ്പ് പുറത്താക്കി; സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോമ്പിയോ പിന്‍ഗാമി

Tue,Mar 13,2018


വാഷിംഗ്ടണ്‍: സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേര്‍സനെ അപ്രതീക്ഷിതമായ നീക്കത്തിലൂടെ പ്രസിഡന്റ് ട്രമ്പ് പുറത്താക്കി. തന്റെ സേവനങ്ങള്‍ക്കു നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റിന്റെ ട്വീറ്റ് വന്നപ്പോഴാണ് തന്റെ കസേര നഷ്ടപ്പെട്ട കാര്യം ടില്ലേര്‍സന്‍ മനസിലാക്കിയത്. എക്‌സണ്‍മൊബീലിന്റെ മുന്‍ മേധാവിയായ ടില്ലേര്‍സന്‍, ട്രമ്പിന്റെ അടുപ്പക്കാരാനായാണ് അറിയപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം സ്ഥാനമേറ്റപ്പോള്‍ മുതല്‍ വൈറ്റ്ഹൗസുമായി പല കാര്യത്തിലും ഭിന്നതയിലായിരുന്നു. സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോമ്പിയോ ആണ് പുതിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ്. സി.ഐ.എ യുടെ ഡയറക്ടറായി ജിന ഹാസ്പലിനെ ട്രമ്പ് നിയോഗിച്ചു. ഒരു വനിത ഈ സ്ഥാനത്ത് അവരോധിക്കപ്പെടുന്നത് ഇതാദ്യമാണ്.
വ്യക്തിപരമായ 'രസത്രന്ത്ര'ത്തിലുള്ള ഭിന്നതയാണ് ടില്ലേര്‍സനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കു കാരണമെന്ന് വൈറ്റ്ഹൗസില്‍ പത്രലേഖരുമായി സംസാരിക്കവേ ട്രമ്പ് പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് നന്നായി മുന്നോട്ടു പോയിരുന്നു. പക്ഷേ, പല കാര്യങ്ങളിലും ഞങ്ങള്‍ക്ക് ഭിന്ന വീക്ഷണമായിരുന്നു. ഇറാന്‍ ഇടപാട് വളരെ ദോഷകമാണെന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍, ടില്ലേര്‍സന്‍ മറിച്ചാണ് ചിന്തിച്ചത്. ആ ഇടപാട് തകര്‍ക്കണമെന്ന പക്ഷമാണ് എനിക്കുള്ളത്. ടില്ലേര്‍സന്‍ നല്ല മനുഷ്യനാണെന്നും, താന്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ട്രമ്പ് പറഞ്ഞു.
തന്നെ പുറത്താക്കാനുള്ള കരണത്തെപ്പറ്റി ടില്ലേര്‍സന് ഒരൂഹവുമില്ലായിരുന്നു. ട്രമ്പിന്റെ ട്വീറ്റ് വന്ന് മൂന്നു മണിക്കൂറിനു ശേഷം ഫോണ്‍ വിളി വന്നതായി ടില്ലേര്‍സന്‍ പറഞ്ഞു. മാര്‍ച്ച് 31 ന് താന്‍ ഓഫീസ് വിടുമെന്നും, സ്വകാര്യ പൗരനായി ജീവിതം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ടില്ലേര്‍സനുമായി ഫോണില്‍ സംസാരിച്ച വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ടില്ലേര്‍സനെപ്പറ്റിയുള്ള പ്രസിഡന്റിന്റെ ഒരു ട്വീറ്റ് അടുത്തു തന്നെ ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു. ട്വീറ്റ് എന്നായിരിക്കുമെന്നോ, അതിന്റെ ഉള്ളടക്കം എന്തായിരിക്കുമെന്നോ കെല്ലി വെളിപ്പെടുത്തിയിരുന്നില്ല. ടില്ലേര്‍സന്‍ ആഫ്രിക്കയില്‍ പര്യടനം നടത്തിക്കൊണ്ടിരുന്ന അവസരത്തിലാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിമ്മുമായി ചര്‍ച്ച നടത്തുന്നതിനുള്ള നീക്കത്തിന് ട്രമ്പ് പച്ചക്കൊടി നല്‍കിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയ ടില്ലേര്‍സന്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വാഷിംഗ്ടണില്‍ മടങ്ങിയെത്തിയത് ഏതാനും മണിക്കൂറുകള്‍ക്കകം ഓഫീസില്‍ നിന്ന് പുറത്താക്കിയ വിവരവും അദ്ദേഹത്തിനു ലഭിച്ചു.


Other News

  • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ആരംഭിച്ചു
  • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
  • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
  • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
  • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
  • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
  • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
  • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
  • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
  • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
  • Write A Comment

     
    Reload Image
    Add code here