ഫൊക്കാനാ റീജിയണല്‍ സ്‌പെല്ലിങ്ങ് ബി മത്സരം ഫിലഡല്‍ഫിയയില്‍

Wed,Mar 14,2018


ഫിലഡല്‍ഫിയ: ഫൊക്കാനാ റീജിയണല്‍ സ്‌പെല്ലിങ്ങ് ബി (പെന്‍സില്‍വേനിയാ റീജിയണ്‍) മത്സരം ഏപ്രില്‍ 14 ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഫിലഡല്‍ഫിയയിലെ പമ്പാ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടത്തുന്നതാണ് (9726 ബസല്ട്ടന്‍ അവന്യൂ, ഫിലഡല്‍ഫിയ, 19115).
5, 6, 7, 8, 9 ഗ്രേഡുകളില്‍ പഠിക്കുന്ന മലയാളി കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ട്. ഏപ്രില്‍ ഒന്ന വരെ രജിസ്‌ട്രേഷന്‍ സ്വീകരിക്കും. വിജയികള്‍ക്ക് കാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കുന്നതാണ് റീജിയണല്‍ സ്‌പെല്ലിങ്ങ് ബി ജേതാക്കള്‍ക്ക് ജൂലൈ ഏഴിന് ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ സ്‌പെല്ലിങ്ങ് ബി മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹിത ലഭിക്കും. നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000 ഡോളര്‍, 1000 ഡോളര്‍, 500 ഡോളര്‍ വീതം കാഷ് സമ്മാനം ലഭിക്കും. മറ്റുജേതാക്കള്‍ക്ക് നിരവധി പ്രോത്സാഹന സമ്മാനങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഫൊക്കാനാ സ്‌പെല്ലിങ്ങ് ബി റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ് ഓലിക്കല്‍ , കോ ഓര്‍ഡിനേറ്റര്‍മാരായ അനിതാജോര്‍ജ് , മിനി, ആഷ്‌ലി ജോര്‍ജ് എന്നിവര്‍ റീജിയണല്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഡോ.മാത്യു വര്‍ഗീസാണ് ഫൊക്കാനാ സ്‌പെല്ലിങ്ങ് ബി നാഷണല്‍ മത്സരത്തിന്റെ കോ ഓര്‍ഡിനേറ്റര്‍.
പി.ഡി.ജോര്‍ജ് നടവയല്‍


Other News

 • അമേരിക്കയുടെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത ഹിമവര്‍ഷം; കുറഞ്ഞത് മൂന്നു പേര്‍ മരിച്ചു; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ നേതൃത്വം
 • ഡിട്രോയിറ്റ് കേരള ക്ലബിന് നവ നേതൃത്വം
 • സീറോ മലബാര്‍ കണ്‍വന്‍ഷന്‍; സ്പ്രിങ്ങില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • 'മാഗ്' വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 15 ന്
 • ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കുന്നു
 • മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആഘോഷിച്ചു
 • ഷിക്കാഗോയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
 • ഭാരത് ബോട്ട് ക്ലബ്ബിന് നവസാരഥികള്‍
 • ബുഷിന്റെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിക്കുന്നതിനു പൊതു ജനങ്ങള്‍ക്ക് അനുമതി
 • കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍, ജയ് കുളളമ്പില്‍ കണ്‍വീനര്‍
 • Write A Comment

   
  Reload Image
  Add code here