ഫോമ കണ്‍വന്‍ഷനില്‍ മലയാളി മന്നന്‍ മത്സരം നടത്തുന്നു

Wed,Mar 14,2018


ഷിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ വച്ച് നടക്കുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ക്ക് തങ്ങളുടെ സര്‍ഗാത്മക കഴിവുകളില്‍ മാറ്റുരക്കുന്നതനായി ഫോമാ മലയാളി മന്നന്‍ മത്സരം സംഘടിപ്പിക്കുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രായഭേദമന്യേ ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ കലാ-വിനോദ പരിപാടികള്‍ സംഘാടകര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതകള്‍ക്കായി വനിതാ രത്‌നം, മെഗാ തിരുവാതിര, കൂടാതെ ബെസ്റ്റ് കപ്പിള്‍ മത്സരവും കണ്‍വന്‍ഷനില്‍ ഉണ്ടാകും.
മലയാളി മന്നന്‍ മത്സരം നടത്തിപ്പിനായി ഷോളി കുമ്പിളുവേലി (ന്യൂയോര്‍ക്ക്), ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു. ജോണിക്കുട്ടി പിള്ള വീട്ടില്‍ (ഷിക്കാഗോ) ആണ് കോ ഓര്‍ഡിനേറ്റര്‍. സിജില്‍ പാലക്കലോടി (കാലിഫോര്‍ണിയ, കോ-ചെയര്‍), ഹരികുമാര്‍ രാജന്‍ (ന്യൂജേഴ്‌സി), നോയല്‍ മാത്യു (മയാമി), സോണി തോമസ് (ഒര്‍ലാന്‍ഡോ) - കമ്മിറ്റി അംഗങ്ങള്‍.
ഷിക്കാഗോയിലെ റെനൈസന്‍സ് ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഫോമയുടെ 2018 ലെ കണ്‍വന്‍ഷന്‍ നടക്കുന്നത്. കണ്‍വന്‍ഷന്റെ വിജയത്തിനായി ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുര, കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി വള്ളിക്കളം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
വിനോദ് ഡേവിഡ് കൊണ്ടൂര്‍


Other News

  • ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു
  • ഇറക്കുമതിചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ; യൂറോപ്യന്‍ യൂണിയനില്‍ വെള്ളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍; ഇന്ത്യയില്‍ ഓഗസ്റ്റ് 4 മുതല്‍
  • അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച കുട്ടികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; മെലാനിയ ട്രമ്പ് ടെക്‌സസില്‍ കുട്ടികളെ പാര്‍പ്പിച്ച ക്യാമ്പ് സന്ദര്‍ശിച്ചു
  • തോട്ടത്തില്‍ കയറി മാങ്ങാ പറിച്ചതിന് കുട്ടിയെ തോട്ടം ഉടമ വെടിവെച്ചുകൊന്നു
  • കുടിയേറ്റനയം: ട്രമ്പിന്റെ പിന്മാറ്റം ഭാര്യ മെലാനിയയുടയെും മകള്‍ ഇവാന്‍കയുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്
  • ന്യൂജേഴ്‌സിയില്‍ നഴ്‌സസ് ഡേ ആഘോഷിച്ചു
  • ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് രജത ജൂബിലി ആഘോഷിക്കുന്നു
  • മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു
  • മുപ്പതോളം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കുന്ന നയം ട്രമ്പ് ഭരണകൂടം പിന്‍വലിക്കുന്നു; എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചു
  • ഷിക്കാഗോയില്‍ ഫോമാ കണ്‍വന്‍ഷനു തുടക്കമായി
  • Write A Comment

     
    Reload Image
    Add code here