'ഒരുമ'യ്ക്ക് പുതിയ നേതൃത്വം

Wed,Mar 14,2018


ഹൂസ്റ്റണ്‍: റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ 'ഒരുമ റിവര്‍‌സ്റ്റോണിന് 'പുതിയ നേതൃത്വം നിലവില്‍ വന്നു. റിവര്‍‌സ്റ്റോണിലെ മലയാളി സമൂഹത്തിന്റെ കലാ, സാംസ്‌കാരിക ഉന്നമനവും സാമൂഹിക പ്രവര്‍ത്തനങ്ങളുമായി 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന 'ഒരുമ'യുടെ വാര്‍ഷിക പൊതുയോഗം ജനറല്‍ സെക്രട്ടറി ജെയിംസ് ചാക്കോ മുട്ടുങ്കലിന്റെ വസതിയില്‍ മുന്‍ പ്രസിഡന്റ് വിനോയ് കുര്യന്റെ അദ്ധ്യക്ഷ്യതയില്‍ ചേര്‍ന്നു. പുതിയ പ്രസിഡന്റായി ജോബി വി. ജോസിനെ തെരഞ്ഞെടുത്തു. .
മറ്റു ഭാരവാഹികിളായി രശ്മി സന്തോഷ് (വൈസ് പ്രസിഡന്റ്), ജയിംസ് ചാക്കോ മുട്ടുങ്കല്‍ (ജനറല്‍ സെക്രട്ടരി), ജെസി മാത്യു (ജോയിന്റ് സെക്രട്ടറി), ഫിനിക്‌സ് ഫിലിപ്പ് (ട്രഷറര്‍), പയസ് ലൂക്കോസ്, റോയി സെബാസ്റ്റിയന്‍ പുല്ലോലില്‍, റോണി ചെന്നംകര, ബിജു ആന്റണി, രെഞ്ചു സെബാസ്റ്റിയന്‍, എല്‍ദോസ് ജോസ്, പ്രതീഷ് കുരിയാക്കോസ്, ഒമറ് ജോണ്‍, ഹെന്റി പോള്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും പ്രവര്‍ത്തിക്കും.
ആഘോഷങ്ങളൊടൊപ്പം സാമൂഹിക സേവനങ്ങളും നടത്തിവരുന്ന 'ഒരുമ' ഈ വര്‍ഷം കുട്ടികളുടെ ഉന്നമനത്തിനായി പല പരിപാടികളും നടത്തുവാന്‍ ഉദ്ദേശിക്കുന്നു. ഒരുമയുടെ ഈ വര്‍ഷത്തെ പിക്‌നിക് ഏപ്രില്‍ 14നും, ഓണം സെപ്റ്റംബര്‍ ഒന്നിനും നടത്തുവാന്‍ തീരുമാനിച്ചു. പുതിയ ഭാരവാഹികക്ക് ഒരുമ സ്ഥാപകാംഗം ജോണ്‍ബാബു, മുന്‍ വൈസ് പ്രസിഡന്റ് സെലിന്‍ ബാബു എന്നിവര്‍ ആശംസകളര്‍ച്ചു.


Other News

 • ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി; അപ്പീല്‍ പോകുമെന്ന് ഡെമോക്രാറ്റുകള്‍
 • ഐ.എന്‍.ഒ.സി ടെക്‌സാസ് ചാപ്റ്റര്‍ സമ്മേളനം ഡിസംബര്‍ 18 ന്
 • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ അഗ്നിബാധ
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം
 • ഷിക്കാഗോയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
 • മലപ്പുറത്തെ ഫോമാ വില്ലേജ് പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
 • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തീപിടുത്തം
 • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
 • വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്
 • മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; രാജസ്ഥാനിലും, ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നു
 • Write A Comment

   
  Reload Image
  Add code here