'ചിത്രശലഭങ്ങള്‍' സംഗീതസന്ധ്യ ഡിട്രോയിറ്റില്‍

Wed,Mar 14,2018


ഡിട്രോയിറ്റ്: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശരത്തും ഒത്തുചേര്‍ന്ന് ഡിട്രോയിറ്റില്‍ സംഗീതത്തിന്റെ മാസ്മരിക സന്ധ്യ 'ചിത്രശലഭങ്ങള്‍' ഒരുക്കുന്നു. ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ സംഗീത സന്ധ്യ മെയ് 18 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ഫിറ്റ്‌സ് ജിറാള്‍ഡ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ചിത്ര, ശരത്ത് എന്നിവര്‍ക്കൊപ്പം ഗായകന്‍ നിഷാദും, വയലിനിസ്റ്റും ഗായികയുമായ രൂപ രേവതിയും ഒപ്പം റ്റെന്നിസണും മലയാള തമിഴ് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും. ഇവരോടൊപ്പം കേരളത്തില്‍ നിന്നുള്ള പ്രഗത്ഭരും പ്രശസ്തരുമായ കലാകാരന്‍മാര്‍ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്ത് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കും.
പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കേരള ക്ലബ് പ്രസിഡന്റ് സുജിത്ത് മേനോന്‍ ഈ പരിപായിടുെ മെഗാ സ്‌പോണ്‍സര്‍ കോശി ജോര്‍ജിന് ആദ്യ ടിക്കറ്റ് നല്‍കി നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ചു ചേര്‍ന്ന ചടങ്ങില്‍ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ വിദ്യാശങ്കര്‍ ശ്രീനിവാസന്‍ നയിച്ച ഗാനമേള ശ്രോതാക്കളുടെ പ്രശംസ നേടി.
പ്രോഗ്രാം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സുജിത് മേനോന്‍ , അജയ് അലക്‌സ് , ശ്രീജാ ശ്രീകുമാര്‍, ജെയ്‌സണ്‍ നെല്ലിക്കുന്നേല്‍ , പ്രാബ്‌സ് ചന്ദ്രശേഖരന്‍ , പ്രീതി പ്രേംകുമാര്‍ എന്നിവരുമായി ബന്ധപ്പെടുക.
അലന്‍ ചെന്നിത്തല


Other News

 • ന്യൂയോര്‍ക്കില്‍ ഒരു ബില്യണ്‍ ഡോളര്‍ മുടക്കി ഗൂഗിള്‍ പുതിയ കാമ്പസ് സ്ഥാപിക്കുന്നു; 2022 ല്‍ പുതിയ കാമ്പസ് പ്രവര്‍ത്തനക്ഷമമാകും
 • ഷിക്കാഗോ സോഷ്യല്‍ ക്ലബിന് പുതിയ സാരഥികള്‍
 • ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി; അപ്പീല്‍ പോകുമെന്ന് ഡെമോക്രാറ്റുകള്‍
 • ഐ.എന്‍.ഒ.സി ടെക്‌സാസ് ചാപ്റ്റര്‍ സമ്മേളനം ഡിസംബര്‍ 18 ന്
 • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ അഗ്നിബാധ
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം
 • ഷിക്കാഗോയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
 • മലപ്പുറത്തെ ഫോമാ വില്ലേജ് പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
 • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തീപിടുത്തം
 • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
 • Write A Comment

   
  Reload Image
  Add code here