" />

കെന്റക്കിയിലെ 86 വയസുള്ള മുത്തശ്ശിപ്പാലം സ്‌ഫോടനത്തിലൂടെ വിജയകരമായി തകര്‍ത്തു

Thu,Apr 12,2018


കെന്റക്കി: യുഎസിലെ കെന്റക്കിയില്‍ എട്ടര പതിറ്റാണ്ടിലേറെ പഴക്കമുള്ള പ്രൗഢിയുമായി പുഴയ്ക്കുകുറുകെ ഇരുകരകളെ ബന്ധിപ്പിച്ച് നിലനിന്നിരുന്ന ലെയ്ക്ക് ബര്‍ക്ക്ലി പാലം ഇനി ചരിത്രത്തില്‍.
86 വര്‍ഷം പഴക്കമുള്ള പാലം സ്‌ഫോടനവിദഗ്ധര്‍ വിജയകരമായി തകര്‍ത്തു.
1932-ല്‍ ടോള്‍ പാലമായി ആരംഭിച്ച പാലത്തിന് അധികം അകലെയല്ലാതെ പുതുതായി പാലം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഫോടനം നടക്കുന്നതിന് മുമ്പായി അധികൃതര്‍ പാലത്തിന് 1500 അടി ചുറ്റുമുള്ള ഭാഗത്ത് നിന്നും ജനങ്ങളേയും വാഹനങ്ങളേയും ഒഴിപ്പിച്ചിരുന്നു.
കൂടാതെ പുതുതായി തുറന്ന പാലത്തിലൂടെയുള്ള ഗതാഗതം രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് സ്ഫോടനം നേരില്‍ കാണാന്‍ നദിക്കരയിലെത്തിച്ചത്.
സ്ഫോടനത്തിന് ശേഷം പുഴയിലേക്ക് പതിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 24 മണിക്കൂറാണ് നല്‍കിയിരിക്കുന്നത്.


Other News

 • അമേരിക്കയുടെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത ഹിമവര്‍ഷം; കുറഞ്ഞത് മൂന്നു പേര്‍ മരിച്ചു; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ നേതൃത്വം
 • ഡിട്രോയിറ്റ് കേരള ക്ലബിന് നവ നേതൃത്വം
 • സീറോ മലബാര്‍ കണ്‍വന്‍ഷന്‍; സ്പ്രിങ്ങില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • 'മാഗ്' വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 15 ന്
 • ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കുന്നു
 • മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആഘോഷിച്ചു
 • ഷിക്കാഗോയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
 • ഭാരത് ബോട്ട് ക്ലബ്ബിന് നവസാരഥികള്‍
 • ബുഷിന്റെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിക്കുന്നതിനു പൊതു ജനങ്ങള്‍ക്ക് അനുമതി
 • കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍, ജയ് കുളളമ്പില്‍ കണ്‍വീനര്‍
 • Write A Comment

   
  Reload Image
  Add code here