കാണാതായ മലയാളി കുടുംബം ഒഴുക്കില്‍ പെട്ടതായി സംശയം

Thu,Apr 12,2018


വാഷിങ്ടണ്‍: യു.എസിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബം ഈല്‍ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ടതായി സംശയം. കേരളത്തിലെ തോട്ടപ്പിള്ളി കുടുംബാംഗമായ സന്ദീപ് (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാക്ഷി (ഒന്‍പത്) എന്നിവരെയാണ് കാണാതായത്. കുടുംബം സഞ്ചരിച്ചിരുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി.) ഈല്‍ നദിയില്‍ മുങ്ങിയനിലയില്‍ കണ്ടതായി പോലീസ് പറഞ്ഞു.

വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്കു മറിഞ്ഞതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മേഖലയിലെ കനത്തമഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പോലീസ് പറഞ്ഞു. കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍. പോര്‍ട്ട്‌ലന്‍ഡില്‍നിന്ന് സാന്‍ഹോസെയിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബത്തെ കാണാതായത്. തെക്കന്‍ കാലിഫോര്‍ണിയയിലെ വലന്‍സിയയിലെ വീട്ടിലേക്കുപോകുകയായിരുന്നു കുടുംബം.

യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റാണ് സന്ദീപ്.ഞായറാഴ്ചയാണ് കുടുംബത്തെ കാണാതായ വിവരം ലഭിച്ചതെന്ന് സാന്‍ഹോസെ പോലീസ് അറിയിച്ചു.


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ തള്ളിപ്പറഞ്ഞ പുടിനെ തുണച്ച് ട്രമ്പ്
 • 150 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആധുനിക യുഗത്തിലെ ഏറ്റവും വലിയ സമ്പന്നന്‍
 • സി.എം.എ ചീട്ടുകളി മത്സരം നടത്തി
 • യൂറോപ്യന്‍ യൂണിയനും റഷ്യയും ചൈനയും യു.എസിന്റെ ശത്രുക്കളാണെന്ന് പ്രസിഡന്റ് ട്രമ്പ്
 • യു.എസ്​ തെരഞ്ഞെടുപ്പിലെ ഇടപെടല്‍ ; 12 റഷ്യക്കാർക്കെതിരെ കുറ്റം ചുമത്തി
 • ഷിക്കോഗാ കെ.സിഎസ്. ഒളിമ്പിക്‌സ് ശ്രദ്ധേയമായി
 • ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനും ഫിലിപ്പ് ചാമത്തിലിനും സ്വീകരണംനല്‍കി
 • കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയ്ക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്‍കും
 • സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തി
 • നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ്​ ഇനിയും ഉയർത്തണമെന്ന്​ ​ ഡോണൾഡ്​ ട്രമ്പ്‌
 • സ്വാമി ഗുരുരത്‌നം ജ്ഞാനതപസിക്കും ,സ്വാമി ജനനന്മ ജ്ഞാനതപസിക്കും സ്വികരണം നല്‍കി
 • Write A Comment

   
  Reload Image
  Add code here