നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ വിഷു ആഘോഷങ്ങള്‍ ഗംഭീരമാക്കി

Fri,Apr 13,2018


ചിക്കാഗോ : നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ (Nair Aossciation of Greater Chicago)-യുടെ വിഷു ആഘോഷങ്ങള്‍ ലെമോണ്ട്, ഇല്ലിനോയ്സില്‍ ഉള്ള ഹിന്ദു ടെംപിളില്‍ വെച്ച് ഏപ്രില്‍ 8 ഞായറാഴ്ച ആഘോഷിച്ചു.
നായര്‍ അസോസിയേഷന്‍ പ്രസിഡന്റ് വാസുദേവന്‍ പിള്ള, നായര്‍ സമുദായത്തിന്റെ ദേശീയ സംഘടനയായ NSS of North America അധ്യക്ഷന്‍ M N C നായര്‍, ജയന്‍ മുളങ്ങാട്, രാജന്‍ മാടശ്ശേരി, രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സുകുമാരി നായരുടെ മേല്‍നോട്ടത്തില്‍ ഒരുക്കിയ വര്‍ണാഭമായ വിഷുക്കണി കാഴ്ച്ചക്കാരില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ചയായി.
വിഷു കണികണ്ടതിനു ശേഷം, ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടികള്‍ക്ക് മുതിര്‍ന്ന തലമുറയിലെ കാരണവര്‍മാര്‍ വിഷുകൈനീട്ടം നല്‍കി.
M C-മാരായ സുജിത് നായര്‍, ഗായത്രി മേനോന്‍ എന്നിവര്‍ വിവിധ കലാകാരന്മാരുടെ പരിപാടികള്‍ വേദിക്കു പരിചയപ്പെടുത്തി. അജിത് ചന്ദ്രന്റെ സുന്ദരമായ ഗാനത്തോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു. ഇന്ത്യയുടെ തനതായ ക്ലാസിക്കല്‍ നൃത്തങ്ങള്‍, ഫ്യൂഷന്‍/സിനിമാറ്റിക് ഡാന്‍സുകള്‍, പാട്ടുകള്‍, എന്നിവ കാഴ്ചക്കാരുടെ മനം കവര്‍ന്നു. ടീം ലാസ്യ അവതരിപ്പിച്ച നൃത്തരൂപം, റിഥമിക് മെലഡീസ് എന്ന പുതിയ ബാന്‍ഡിന്റെ അരങ്ങേറ്റം എന്നിവ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.
അഭിഷേക് നായര്‍ അവതരിപ്പിച്ച കുച്ചിപ്പുടി, സന്ധ്യ രാധാകൃഷ്ണന്റെ ശിഷ്യര്‍, ടീം ഗുന്‍ഗുരു, ശ്രീവിദ്യ വിജയന്‍-വര്‍ഷ വിജയന്‍ തുടങ്ങിയവരുടെ നൃത്തങ്ങള്‍ കാണികള്‍ക്കു ഹൃദ്യമായി. വേണു ചക്രപാണി, സോനാ മൂര്‍ത്തി, അശോക് മേനോന്‍, അനുശ്രീ, അര്‍ജുന്‍ നായര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മികവേറ്റി.
2018 ഓഗസ്റ്റില്‍ ചിക്കാഗോയില്‍ നടക്കുന്ന നായര്‍ സംഗമം 2018-ന്റെ curtain raiser ചടങ്ങില്‍ വെച്ച് നടത്തപ്പെട്ടു. സതീഷ് കുമാര്‍ നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോയ്ക്ക് വേണ്ടി തയാറാക്കിയ നവീകരിച്ച വെബ്‌സൈറ്റ് വേദിയില്‍ വെച്ച് പരിചയപ്പെടുത്തി.
അസോസിയേഷന്റെ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ (http://www.nsschicago.org/) ലഭ്യമാണ്. നീല്‍ മഹേഷ്, മുരളീകൃഷ്ണന്‍, സുജിത്, സതീഷ്, സജിത്ത്, ജിജിത് തുടങ്ങിയര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കലാപരിപാടികള്‍ക്ക് ശേഷം, പ്രകാശ് മേനോന്‍, പ്രസാദ് പിള്ള, അജി പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ വിഷു സദ്യയോടുകൂടി 2018-ലെ വിഷു ആഘോഷങ്ങള്‍ സമാപിച്ചു.
-ശിവന്‍ മുഹമ്മ.


Other News

  • ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി; അപ്പീല്‍ പോകുമെന്ന് ഡെമോക്രാറ്റുകള്‍
  • ഐ.എന്‍.ഒ.സി ടെക്‌സാസ് ചാപ്റ്റര്‍ സമ്മേളനം ഡിസംബര്‍ 18 ന്
  • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ അഗ്നിബാധ
  • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം
  • ഷിക്കാഗോയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
  • മലപ്പുറത്തെ ഫോമാ വില്ലേജ് പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
  • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
  • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തീപിടുത്തം
  • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
  • വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്
  • മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; രാജസ്ഥാനിലും, ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നു
  • Write A Comment

     
    Reload Image
    Add code here