കെവി തോമസ് എംപിയിടെ മോഡി സ്തുതി; കോണ്‍ഗ്രസിന് തിരിച്ചടിയായി; ഹൈക്കമാണ്ട് വിശദീകരണം തേടും

Fri,Apr 13,2018


കൊച്ചി: കര്‍ണാടക നിയമ ശബാ തെരഞ്ഞെടുപ്പും അടുത്തവര്‍ഷം ലോക് സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ മോഡിയുടെ ഭരണ പാടവത്തെ സ്തുതിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എറണാകുളം പാര്‍ലമെന്റ് അംഗവുമായ പ്രൊഫ. കെ.വി തോമസ് രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാക്കളെയും ബിജെപി നേതാക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാക്കളോട് സംസാരിക്കുന്നതിനേക്കാള്‍ താന്‍ കൂടുതല്‍ കംഫര്‍ട്ട് അനുഭവിക്കുന്നത് മോഡിയോട് ആശയവിനിമയം നടത്തുമ്പോളാണെന്നും മോഡിയാണ് താന്‍ കണ്ടിട്ടുള്ള ഏറ്റവും ഭരണ പാടവമുള്ള നേതാവെന്നുമാണ് പ്രൊഫ. കെവി തോമസ് കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ.എം.എ) ദേശീയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെ പറഞ്ഞത്. 2014 ല്‍ പാര്‍ലമെന്റിന്റെ പ്ബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍മാനായി ബിജെപി അംഗങ്ങളുടെ കൂടി പിന്തുണയോടെ ചുമതലയേറ്റപ്പോള്‍ തന്നെ കെവി തോമസ് ബിജെപി കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഈ അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണ് കെ.വി തോമസ് നടത്തിയ മോഡി സ്തുതിയെന്നാണ് വിലയിരുത്തല്‍.
കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കെ.വി തോമസ് പുകഴ്ത്തിത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലും ഹൈക്കമാണ്ടിനും ഞെട്ടലുളവാക്കിയതിനൊപ്പം ബിജെപി നേതാക്കളിലും അമ്പരപ്പുണ്ടാക്കി.
കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായതിനുശേഷം രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും രാജ്യത്തിലെ അരാജക സ്ഥിതി ചൂണ്ടിക്കാട്ടി മോഡിയെ കടന്നാക്രമിച്ച് കൊണ്ടിരിക്കെ ഉന്നത കോണ്‍ഡഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസ് നടത്തിയ മോഡി സ്തുതി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ലോക് സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഉന്നതരായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുമെന്ന് ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ച് കെ.വി തോമസ് മോഡി സ്തുതി പാടി രംഗത്തെത്തിയത്.
തന്റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച ഭരണാധികാരിയാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നും ഇതു തനിക്ക് നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടെന്നും കെ.വി. തോമസ് പറയുന്നു. 'നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോഡിക്കു സാധിച്ചിരുന്നുവെന്നും ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തില്‍ മോഡി വിദഗ്ധനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.എ.സി ചെയര്‍മാനായിരിക്കെ നോട്ട് നിരോധന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടിയിരുന്നുവെന്നും ഡിസംബര്‍ 31-നു മുന്‍പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നുവെന്നും കെ.വി തോമസ് വെളിപ്പെടുത്തി. നോട്ട് നിരോധനം മൂലം രാജ്യത്തു കലാപമൊന്നുമുണ്ടായില്ലെന്നും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോഡിക്കു കഴിയുന്നുണ്ടെന്നും കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞു.
മോഡി ഉറപ്പു നല്‍കിയതുപോലെ തന്നെയാണ് കാര്യങ്ങള്‍ നടന്നതെന്നും തോമസ് പറഞ്ഞു.
ബൊഫോഴ്‌സ് തൊട്ട് ഒട്ടേറെ പ്രശ്‌നങ്ങളെ കോണ്‍ഗ്രസ് നേരിട്ടു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളെയും മോഡി സവിശേഷമായ മാനേജ്‌മെന്റ് ടെക്‌നിക് ഉപയോഗിച്ചാണ്പ്രശ്‌നങ്ങള്‍ നേരിടുന്നതും കൈകാര്യം ചെയ്യുന്നതും.
മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോഡിയുടെ ഈ വൈദഗ്ധ്യം കാണാമെന്നും രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി.
അതേ സമയം കെ.വി തോമസിന്റെ മലക്കം മറിച്ചിലിനെക്കുറിച്ച് ഹൈക്കമാണ്ട് വിശദീകരണം ആവശ്യപ്പെട്ടതായാണ് ഏറ്റവംു ഒടുവില്‍ ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട് കെ.വി തോമസ് തന്റെ വിശദീകരണം നല്‍കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


Other News

 • കൊച്ചി ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; ലീന മരിയ പോളിനെ നാളെ പോലീസ് ചോദ്യം ചെയ്യും; അക്രമികള്‍ ഉപയോഗിച്ചത് പക്ഷികളെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന എയര്‍ പിസ്റ്റല്‍
 • പീഡന പരാതിയില്‍ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു
 • ജനുവരി 25 മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാനസര്‍വീസ്
 • ശബരിമല കയറാന്‍ വനിതകളുടെ വസ്ത്രമണിഞ്ഞെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ എരുമേലിയില്‍ പൊലീസ് തടഞ്ഞു
 • പിന്നാക്ക വിഭാഗ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
 • സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെ അക്രമിച്ച ആര്‍.എസ്.എസുകാരന് വെട്ടേറ്റു
 • രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
 • കണ്ണൂരിൽനിന്ന് 10 പേർകൂടി ഐ.എസിൽ ചേരാൻ നാടുവിട്ടു
 • ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദമായി
 • ബിജെപി ഹര്‍ത്താലില്‍ ജനം വലഞ്ഞു; വഴിതടഞ്ഞവര്‍ക്കെതിരെ ജനരോഷം ശക്തം
 • കെഎസ്ആര്‍ടിസി എംപാനല്‍ ജീനക്കാരെ പിരിച്ചു വിട്ടേ തീരൂവെന്ന് ഹൈക്കോടതി; എംഡി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
 • Write A Comment

   
  Reload Image
  Add code here