കഠ്വ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ; നടപടി പൈശാചികമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്
Sat,Apr 14,2018

ലണ്ടന്‍: കഠ്വവയില് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു
പോയി ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തതിനുശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ.
സംഭവം പൈശാചികമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം.
മാധ്യമങ്ങളോടുള്ള ദൈനംദിന കൂടിക്കാഴ്ചക്കിടെയാണ് കഠ്വ സംഭവത്തില്‍ യുഎന്‍ പ്രതികരിച്ചത്.
കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതാണ് സംഭവം. ഇതിനെതിരെ രാജ്യത്താകമാനം വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്.