കലിഫോര്‍ണിയയില്‍ ഒഴുക്കില്‍ പെട്ട് മലയാളി കുടുംബത്തെ കാണാതായ സംഭവം: തിരച്ചിലിനിടയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Sat,Apr 14,2018


കലിഫോര്‍ണിയ: വിനോദ സഞ്ചാരത്തിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ നാലംഗ മലയാളികുടുംബത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തുടരുന്നതിനിടയില്‍ ഇവരെ കാണാതായ ഈല്‍ നദിയില്‍ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.
യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളി (41), ഭാര്യ സൗമ്യ തോട്ടപ്പിള്ളി (38), മക്കളായ സിദ്ധാന്ത് (12) സാചി (ഒമ്പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചു മുതല്‍ യാത്രമധ്യേ കാണാതായത്. ഇവര്‍ അപകടത്തില്‍പെട്ട സ്ഥലത്തു നിന്നും ഏഴ് മൈല്‍ അകലെ നിന്നും ആണ് മൃതദേഹം കിട്ടിയതെന്ന് പോലീസ് പറഞ്ഞു. ആരുടേതാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഈല്‍ നദിയില്‍ വീണുവെന്നാണ് കരുതുന്നത്. വാഹനം പിന്നീട് നദിയില്‍ നിന്ന് കണ്െട്തതിയിരുന്നു. മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.


Other News

 • ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി; അപ്പീല്‍ പോകുമെന്ന് ഡെമോക്രാറ്റുകള്‍
 • ഐ.എന്‍.ഒ.സി ടെക്‌സാസ് ചാപ്റ്റര്‍ സമ്മേളനം ഡിസംബര്‍ 18 ന്
 • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ അഗ്നിബാധ
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം
 • ഷിക്കാഗോയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
 • മലപ്പുറത്തെ ഫോമാ വില്ലേജ് പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
 • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തീപിടുത്തം
 • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
 • വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്
 • മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; രാജസ്ഥാനിലും, ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നു
 • Write A Comment

   
  Reload Image
  Add code here