നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ വിഷു ആഘോഷിച്ചു

Sun,Apr 15,2018


നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ (Nair Association of Greater Chicago)യുടെ വിഷു ആഘോഷങ്ങള്‍ ലെമോണ്ട്, ഇല്ലിനോയ്‌സില്‍ ഉള്ള ഹിന്ദു ടെംപിളില്‍ വെച്ച് ഏപ്രില്‍ 8 ഞായറാഴ്ച നടന്നു. നായര്‍ അസോസിയേഷന്‍ പ്രസിഡന്റ് വാസുദേവന്‍ പിള്ള, നായര്‍ സമുദായത്തിന്റെ ദേശീയ സംഘടനയായ NSS of North America അധ്യക്ഷന്‍ M N C നായര്‍, ജയന്‍ മുളങ്ങാട്, രാജന്‍ മാടശ്ശേരി, ്രരാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സുകുമാരി നായരുടെ മേല്‍നോട്ടത്തില്‍ ഒരുക്കിയ വര്‍ണാഭമായ വിഷുക്കണി കാഴ്ച്ചക്കാരില്‍ ഗൃഹാതുരത്വം ഉണര്‍ത്തി. വിഷു കണികണ്ടതിനു ശേഷം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടികള്‍ക്ക് മുതിര്‍ന്ന തലമുറയിലെ കാരണവര്‍മാര്‍ വിഷുകൈനീട്ടം നല്‍കി. M C-മാരായ സുജിത് നായര്‍, ഗായത്രി മേനോന്‍ എന്നിവര്‍ വിവിധ കലാകാരന്മാരുടെ പരിപാടികള്‍ വേദിക്കു പരിചയപ്പെടുത്തി. അജിത് ചന്ദ്രന്റെ സുന്ദരമായ ഗാനത്തോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു. ഇന്ത്യയുടെ തനതായ ക്ലാസിക്കല്‍ നൃത്തങ്ങള്‍, ഫ്യൂഷന്‍/സിനിമാറ്റിക് ഡാന്‍സുകള്‍, പാട്ടുകള്‍, എന്നിവ കാഴ്ചക്കാരുടെ മനം കവര്‍ന്നു. ടീം ലാസ്യ അവതരിപ്പിച്ച നൃത്തരൂപം, റിഥമിക് മെലഡീസ് എന്ന പുതിയ ബാന്‍ഡിന്റെ അരങ്ങേറ്റം എന്നിവ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. അഭിഷേക് നായര്‍ അവതരിപ്പിച്ച കുച്ചിപ്പുടി, ശ്രീമതി സന്ധ്യ രാധാകൃഷ്ണന്റെ ശിഷ്യകള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, ടീം ഗുന്‍ഗുരു, ശ്രീവിദ്യ വിജയന്‍വര്‍ഷ വിജയന്‍ തുടങ്ങിയവരുടെ നൃത്തങ്ങള്‍ എന്നിവ കാണികള്‍ക്കു ഹൃദ്യമായി. വേണു ചക്രപാണി, സോനാ മൂര്‍ത്തി, അശോക് മേനോന്‍, അനുശ്രീ, അര്‍ജുന്‍ നായര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മികവേറ്റി. 2018 ഓഗസ്റ്റില്‍ ചിക്കാഗോയില്‍ നടക്കുന്ന നായര്‍ സംഗമം 2018ന്റെ curtain raiser ചടങ്ങില്‍ വെച്ച് നടത്തപ്പെട്ടു. സതീഷ് കുമാര്‍ എന്ന യുവാവിന്റെ ശ്രമഫലമായി, നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോയ്ക്ക് വേണ്ടി തയാറാക്കിയ നവീകരിച്ച വെബ്‌സൈറ്റ് വേദിയില്‍ വെച്ച് പരിചയപ്പെടുത്തി. അസോസിയേഷന്റെ വിവരങ്ങള്‍ ഈ വെബ്‌സൈറ്റില്‍ (http://www.nsschicago.org/) ലഭ്യമാണ്. നീല്‍ മഹേഷ്, മുരളീകൃഷ്ണന്‍, സുജിത്, സതീഷ്, സജിത്ത്, ജിജിത് തുടങ്ങിയവരുടെ കഠിനമായ പ്രയത്‌നം വിഷു ആഘോഷത്തെ മികച്ചതാക്കാന്‍ സഹായിച്ചു. കലാപരിപാടികള്‍ക്ക് ശേഷം, പ്രകാശ് മേനോന്‍, പ്രസാദ് പിള്ള, അജി പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ വിഷു സദ്യയോടുകൂടി 2018ലെ ആഘോഷങ്ങള്‍ സമാപിച്ചു.


Other News

 • മെക്‌സിക്കോ അതിര്‍ത്തിയില്‍ അറുപതിനായിരത്തോളം ഇന്ത്യന്‍ യുവജനങ്ങള്‍ കരുതല്‍ തടങ്കലിലുണ്ടെന്ന് മനീഷ് തിവാരി
 • ഇന്ത്യയിലെ കോള്‍ സെന്ററുകള്‍ അമേരിക്കയില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ്; 21 ഇന്ത്യന്‍ വംശജര്‍ക്ക് യു.എസില്‍ തടവ്
 • സംഘപരിവാര്‍ ഭീഷണി നേരിടുന്ന നോവലിസ്റ്റ് ഹരീഷിന് പിന്തുണയുമായി കേരളം
 • ഇന്ത്യയും അമേരിക്കയും തമ്മിലുള്ള '2+2 ചര്‍ച്ച' സെപ്റ്റംബര്‍ ആറിന്; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷ
 • കാര്‍ഡിയോളജിസ്റ്റ് ഡോ.മാര്‍ക്ക് ഹൂസ്റ്റണില്‍ വെടിയേറ്റ് മരിച്ചു
 • മിസ്സോറി ബോട്ട് റൈഡില്‍ കോള്‍മാന്‍ കുടുംബത്തിലെ ഒമ്പത് പേര്‍ ഉള്‍പ്പെട്ടതായി അധികൃതര്‍
 • കാന്‍ജ് ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
 • ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു പ്രൗഢോജ്വലമായ തുടക്കം
 • സി.എം.എ ഓണാഘോഷം തിരുവോണ നാളില്‍
 • അമേരിക്കയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയായ പൈലറ്റ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു
 • ആയുധ ശേഷിയുള്ള ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് നല്‍കാമെന്ന് അമേരിക്ക; നാറ്റോ സഖ്യത്തിനു പുറത്ത് ഇത്തരമൊരു ഇടപാട് ആദ്യം
 • Write A Comment

   
  Reload Image
  Add code here