സിറിയന്‍ ദൗത്യം വിജയമെന്ന് ട്രമ്പ്‌ , യുഎന്നില്‍ റഷ്യക്ക് തിരിച്ചടി

Sun,Apr 15,2018


വാഷിങ്ടണ്‍: സിറിയയിലെ സൈനിക നടപടി വിജയമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്‌ . 'കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമായിരുന്നു സിറിയയിലേത്. ഫ്രാന്‍സിനും ബ്രിട്ടനും നന്ദി. ദൗത്യം പൂര്‍ണം എന്ന് ട്രമ്പ്‌ ട്വീറ്റ് ചെയ്തു'. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ രാസായുധ സംഭരണകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാസായുധം പ്രയോഗിക്കാന്‍ സിറിയ ഇനിയും മുതിര്‍ന്നാല്‍ വീണ്ടും വ്യോമാക്രമണത്തിന് തയ്യാറാണെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ പറഞ്ഞു. യു.എന്‍ രക്ഷാസമിതിയോഗത്തിലാണ് അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ ഇത് പറഞ്ഞത്. റഷ്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് രക്ഷാസമിതി യോഗം ചേര്‍ന്നത്. നൂറിലധികം മിസൈലുകളാണ് സിറിയയില്‍ സംയുക്ത സൈനിക നീക്കത്തില്‍ വര്‍ഷിച്ചത്.

സൈനിക നടപടിക്കെതിരെ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ റഷ്യയുടെ നിലപാടിന് പക്ഷേ യു.എന്നില്‍ കാര്യമായ പിന്തുണ കിട്ടിയില്ല. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക നടപടിയെ അപലപിക്കണമെന്ന റഷ്യയുടെ പ്രമേയത്തെ ചൈനയും ബൊളീവിയയും മാത്രമാണ്. ഇതോടെ 15 അംഗ രക്ഷാസമിതി പ്രമേയം തള്ളി. Content Highlights: Trump, US-Led Strikes In Syria, Russia


Other News

  • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
  • എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു
  • കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥി സംവാദം ഷിക്കാഗോയില്‍ നടത്തി
  • ഫിലാഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം
  • യു.എസ് സെനറ്റ് യൂത്ത് പ്രോഗ്രാമില്‍ സാന്നിധ്യമറിയിച്ച് നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍
  • അമേരിക്കന്‍ പാചക മത്സരത്തില്‍ മലയാളി യുവതി ഒന്നാമതെത്തി
  • ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനും സുവിശേഷ യോഗവും നടത്തുന്നു
  • ഫോമാ ദേശീയ വിമന്‍സ് ഫോറം ഉദ്ഘാടനം ടാമ്പയില്‍
  • അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവക രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • ഒബാമയുടെ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അലന്‍ ക്രൂഗര്‍ വിടവാങ്ങി
  • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
  • Write A Comment

     
    Reload Image
    Add code here