കാ​ലി​ഫോ​ർ​ണി​യ​യെ ഭീ​തി​യി​ലാ​ഴ്​​ത്തി മെ​ൻ​ഡോ​സി​നോ തീ​സ​മു​ച്ച​യം

Wed,Aug 08,2018


വാ​ഷി​ങ്​​ട​ൺ: ച​രി​ത്ര​ത്തി​​ലെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ ​ കാ​ലി​ഫോ​ർ​ണി​യ​യെ ഭീ​തി​യി​ലാ​ഴ്​​ത്തി. മെ​ൻ​ഡോ​സി​നോ തീ​സ​മു​ച്ച​യം എ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​ന്ന​ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി വ്യാ​പി​ക്കു​ന്ന തീ ആ​യി​ര​ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ ​വി​ഴു​ങ്ങി​ക്ക​ഴി​ഞ്ഞു. ​തി​ങ്ക​ളാ​ഴ്​​ച​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്​ 443.4 ച​തു​ര​ശ്ര മൈ​ലാ​ണ്​ ഇ​പ്പോ​ഴും വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ട്ടു​തീ​യു​ടെ വി​സ്​​തൃ​തി.ഏ​ഴു​പേ​ർ മ​രി​ച്ചു. 14,000 അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന്​ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​വി​ടെ​യു​മെ​ത്തി​യി​ട്ടി​ല്ല. 30 ശ​ത​മാ​നം തീ ​മാ​ത്ര​മേ കെ​ടു​ത്താ​നാ​യി​ട്ടു​ള്ളൂ.

തീ ​മു​ഴു​വ​നാ​യി അ​ണ​ക്കാ​ൻ ഒ​രാ​ഴ്​​ച​യെ​ടു​ക്കും.വെ​ള്ളം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ സം​ഭ​വി​ച്ച വീ​ഴ്​​ച​യാ​ണ്​ അപകടകാരണം.അ​ണ​ക്കെ​ട്ടു​ക​ളി​ലെ വെ​ള്ളം സ​മു​ദ്ര​ത്തി​ലേ​ക്ക്​ ഒ​ഴു​ക്കു​ന്ന​തി​ന്​ പ​ക​രം, പു​ഴ​ക​ളി​ലേ​ക്കും അ​രു​വി​ക​ളി​ലേ​ക്കും വി​ട്ട്​ സ്വാ​ഭാ​വി​ക​ഗ​തി​ക്ക്​ വി​ട്ടു​കൊ​ടു​ക്ക​ണ​കൊടുക്കണമെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.

2017ലു​ണ്ടാ​യ തോ​മ​സ്​ ഫ​യ​റാ​ണ്​ കാ​ലി​​ഫോ​ർ​ണി​യ ഇ​തി​നു​മു​മ്പ്​ ക​ണ്ട ഏ​റ്റ​വും വി​സ്​​തീ​ർ​ണ​മു​ള്ള (440 ച​തു​ര​ശ്ര മൈ​ൽ) കാ​ട്ടു​തീ.


Other News

 • വിശുദ്ധ യുദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും
 • ശബരിമല; ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കര്‍മ സമിതി
 • എം.എം.ജേക്കബിനെ 'ഓര്‍മ' അനുസ്മരിച്ചു
 • എസ്.എം.സി.സി. ലൈബ്രറി ഉദ്ഘാടനം ചെയ്തു
 • ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ പ്രചാരണത്തിന് ചൂടേറി; കെ.പി.ജോര്‍ജും ജൂലി മാത്യുവും വിജയ പ്രതീക്ഷയില്‍
 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
 • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
 • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
 • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
 • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
 • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • Write A Comment

   
  Reload Image
  Add code here