വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Wed,Aug 08,2018


ന്യൂജേഴ്‌സി: മലയാളികളുടെ ഗ്ലോബല്‍ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സിയില്‍ ഈ മാസം സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ദ്വൈവാര്‍ഷിക ഗ്ലോബല്‍ കോണ്‍ഫറന്‍സിനുുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു അമേരിക്കയിലെ 'ഗാര്‍ഡന്‍ സ്റ്റേറ്റ്' എന്ന് അറിയപ്പെടുന്ന ന്യൂജേഴ്‌സിയില്‍ സ്ഥിതി ചെയുന്ന ഐസ് ലിന്‍ നഗരത്തിലുള്ള റിനൈസന്‍സ് വുഡ് ബ്രിഡ്ജ് ഹോട്ടലില്‍ ഓഗസ്റ്റ് 24, 25, 26 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്
'അമേരിക്കയില്‍ ഒരു പൊന്നോണം' എന്ന ആശയത്തില്‍ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ ലോകമെമ്പാടുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയന്‍/പ്രൊവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികളും, കലാ,രാഷ്ട്രീയ,ബിസിനസ് , സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിലേക്കായി എല്ലാ കമ്മിറ്റികളും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചു വരികയാണെന്ന് തോമസ് മൊട്ടക്കല്‍ (ചെയര്‍മാന്‍) ,തങ്കമണി അരവിന്ദന്‍ (കണ്‍വീനര്‍) ,ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ , ഗ്ലോബല്‍ പ്രസിഡന്റ് ഡോ എ വി അനൂപ് എന്നിവര്‍ അറിയിച്ചു .
ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന കോണ്‍ഫെറന്‍സില്‍ തുടക്ക ദിവസം മന്‍ഹാട്ടന്‍ നഗരം ചുറ്റിയുള്ള ക്രൂയിസ് നൈറ്റ് ആണ് പ്രധാന ആകര്‍ഷണം. ഓഗസ്റ്റ് 25 ശനിയാഴ്ച കേരള തനിമയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആകര്‍ഷണമായ ഓണ പരിപാടികളും , വിഭവ സമൃദ്ധമായ ഓണസദ്യയും , അവാര്‍ഡ് നെറ്റും സംഘടിപ്പിച്ചിട്ടുണ്ട് ഓഗസ്റ്റ് 26 ഞായറാഴ്ച ബിസിനസ് ഫോറം , യൂത്ത്, വനിതാ ഫോറം മേഖലകളില്‍ സെമിനാറും. ചര്‍ച്ചകളും അരങ്ങേറും കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് മൊട്ടക്കല്‍ (കോണ്‍ഫറന്‍സ് ചെയര്‍മാന്‍) , തങ്കമണി അരവിന്ദന്‍ ( കോണ്‍ഫറന്‍സ് കണ്‍വീനര്‍) എന്നിവരുമായി ബന്ധപ്പെടുക.
ജിനേഷ് തമ്പി


Other News

 • ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി; അപ്പീല്‍ പോകുമെന്ന് ഡെമോക്രാറ്റുകള്‍
 • ഐ.എന്‍.ഒ.സി ടെക്‌സാസ് ചാപ്റ്റര്‍ സമ്മേളനം ഡിസംബര്‍ 18 ന്
 • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ അഗ്നിബാധ
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം
 • ഷിക്കാഗോയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
 • മലപ്പുറത്തെ ഫോമാ വില്ലേജ് പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
 • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തീപിടുത്തം
 • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
 • വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്
 • മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; രാജസ്ഥാനിലും, ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നു
 • Write A Comment

   
  Reload Image
  Add code here