ഗ്ലോബല്‍ എം.ജി.എം. തിരുവല്ല അലുംനിക്ക് അമേരിക്കയില്‍ തുടക്കമായി

Wed,Aug 08,2018


ന്യൂയോര്‍ക്ക്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ തിരുവല്ല എം.ജി.എം.എച്ച്.എസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ കോര്‍ത്തിണക്കുന്ന ഗ്ലോബല്‍ എം.ജി.എം അലുംനിക്ക് രൂപം കൊടുത്തു. ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ മീറ്റിംഗില്‍ 1950, 1960, 1970 കാലഘട്ടത്തില്‍ പഠിച്ചവര്‍ പങ്കെടുത്തു. കാതോലിക്കേറ്റ് സ്‌കൂളുകളുടെ മാനേജര്‍ ഡോ. യൂഹാനോന്‍ മാര്‍ മിലത്തിയോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ കെ.ടി. ഇടിക്കുള സ്വാഗതമാശംസിച്ചു.
എബ്രഹാം പന്നിക്കോട്ട് , വര്‍ഗീസ് കെ രാജന്‍ , ജോണ്‍ ജേക്കബ് , തോമസ് ഐസക്ക് തുടങ്ങിയവര്‍ സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മകള്‍ പങ്കുവച്ചു. സജി എബ്രഹാം നന്ദി പറഞ്ഞു. തിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് ചടങ്ങില്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.
തിരുമേനിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം കൊടുക്കുകയും കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായി കെ.ടി. ഇടിക്കുളയെയും, വൈസ് പ്രസിഡന്റായി ഏബ്രഹാം പന്നിക്കോട്ട്, സെക്രട്ടറിയായി സജി ഏബ്രഹാം, ട്രഷററായി വര്‍ഗീസ് കെ. രാജന്‍ എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ജോണ്‍ ജേക്കബ്, ഏബ്രഹാം പാലത്തിങ്കല്‍, ടി.വി. തോമസ്, തോമസ് ഐസക്ക്, ജിജി മാത്യു, ഡാനിയേല്‍ തോമസ് എന്നിവരെയും ചുമതലപ്പെടുത്തി. വര്‍ഗീസ് കെ രാജന്‍ കാര്യപരിപാടികള്‍ നിയന്ത്രിച്ചു.


Other News

  • ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി; അപ്പീല്‍ പോകുമെന്ന് ഡെമോക്രാറ്റുകള്‍
  • ഐ.എന്‍.ഒ.സി ടെക്‌സാസ് ചാപ്റ്റര്‍ സമ്മേളനം ഡിസംബര്‍ 18 ന്
  • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ അഗ്നിബാധ
  • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം
  • ഷിക്കാഗോയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
  • മലപ്പുറത്തെ ഫോമാ വില്ലേജ് പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
  • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
  • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തീപിടുത്തം
  • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
  • വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്
  • മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; രാജസ്ഥാനിലും, ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നു
  • Write A Comment

     
    Reload Image
    Add code here