സ്വാമി ഉദിത് ചൈതന്യജിയുടെ 'ഉദ്ധവഗീത' പ്രഭാഷണ പരമ്പര സമാപിച്ചു

Wed,Aug 08,2018


ന്യൂയോര്‍ക്ക്: ജൂലൈ 29 ഞായറാഴ്ച മുതല്‍ ഓഗസ്റ്റ് 4 ശനിയാഴ്ച വരെ ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടന്നുവന്ന സ്വാമി ഉദിത് ചൈതന്യജിയുടെ 'ഉദ്ധവഗീത' യജ്ഞവും പ്രഭാഷണ പരമ്പരയും പര്യവസാനിച്ചു. എല്ലാ ദിവസവും യജ്ഞാന്ത്യത്തില്‍ വിവിധ കലാപരിപാടികളും പ്രസാദ വിതരണവും നടന്നിരുന്നു.
ഭാഗവതം വില്ലേജ് ട്രസ്റ്റ് അംഗങ്ങളായ രാം പോറ്റി, ഡോ. നിഷാ പിള്ള തുടങ്ങിയവരടങ്ങുന്ന കമ്മിറ്റി യജ്ഞത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയായിരുന്നു കോ ഓര്‍ഡിനേറ്റര്‍. സതീഷ് മേനോന്‍ വീഡിയോ , കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവയ്ക്ക് നേതൃത്വം കൊടുത്തു. ബാഹുലേയന്‍ രാഘവന്‍, സുശീലാമ്മ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഫുഡ് കമ്മിറ്റി പ്രസാദ വിതരണവും സ്വാദിഷ്ടമായ വിഭവങ്ങളടങ്ങിയ സദ്യയും എല്ലാ ദിവസവും ഒരുക്കിയിരുന്നു. താമര രാജീവ്, താരാ സായി വാസന്തി എന്നിവര്‍ കുട്ടികളുടെ സ്റ്റേജ് പ്രോഗ്രാം കോഓര്‍ഡിനേറ്റ് ചെയ്തു.
താലപ്പൊലിയേന്തിയ കുട്ടികളുടെ ഘോഷ യാത്രയ്ക്ക് വനജ നായര്‍ നേതൃത്വം കൊടുത്തു. സമാപന ദിവസം നിരവധി കുട്ടികള്‍ 'വിദ്യാ ഗോപാല മന്ത്രാര്‍ച്ചനയില്‍' പങ്കെടുത്തു. കമനീയമായ സ്റ്റേജ് നിര്‍മ്മാണവും അലങ്കാരങ്ങളും ഒരുക്കിയ സുധാകരന്‍ പിള്ളയെ അനുമോദിക്കുകയും സ്വാമി ഉദിത് ചൈതന്യജിയും യജ്ഞ സംഘാടകരും ചേര്‍ന്ന് പ്രശംസാ ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. രഘുനാഥന്‍ നായര്‍, രാജഗോപാല്‍ കുന്നപ്പള്ളില്‍ എന്നിവര്‍ സ്റ്റേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നിര്‍വഹിച്ചു.
യജ്ഞ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതു ചടങ്ങില്‍ ആദ്ധ്യാത്മിക ചിന്തകനായ സാമുവേല്‍ കൂടല്‍ പങ്കെടുത്തു പ്രഭാഷണം നടത്തി. അദ്ദേഹത്തെ ബാഹുലേയന്‍ രാഘവന്‍ സദസിന് പരിചയപ്പെടുത്തുകയും രാം പോറ്റി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഭാഗവതം വില്ലേജ് കമ്മിറ്റി അംഗം ഗോപിനാഥ് കുറുപ്പ് നന്ദി പറഞ്ഞു.
ജയപ്രകാശ് നായര്‍


Other News

  • ഒബാമ കെയര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി; അപ്പീല്‍ പോകുമെന്ന് ഡെമോക്രാറ്റുകള്‍
  • ഐ.എന്‍.ഒ.സി ടെക്‌സാസ് ചാപ്റ്റര്‍ സമ്മേളനം ഡിസംബര്‍ 18 ന്
  • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ അഗ്നിബാധ
  • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം
  • ഷിക്കാഗോയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
  • മലപ്പുറത്തെ ഫോമാ വില്ലേജ് പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
  • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
  • ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തീപിടുത്തം
  • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
  • വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്
  • മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; രാജസ്ഥാനിലും, ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നു
  • Write A Comment

     
    Reload Image
    Add code here