റഷീദ താലിബ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിത

Thu,Aug 09,2018


ഡെട്രോയ്റ്റ്- മിഷിഗനിലെ 13-ാം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന പുതിയ കോണ്‍ഗ്രസ് അംഗത്തെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രൈമറിയില്‍ മറ്റു സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി 33.6 ശതമാനം വോട്ടു നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി റഷീദ താലിബ് യുഎസ് കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. ഡെമോക്രാറ്റുകളുടെ ശക്തി കേന്ദ്രമായ ഇവിടെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.
നവംബര്‍ ആറിനു നടക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പില്‍ എതിരാളിയില്ലാത്തതിനാല്‍ റഷീദയുടെ വിജയം ഉറപ്പാണ്.
ഇതോടെ യുഎസ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയെന്ന റെക്കോര്‍ഡിന് അവര്‍ ഉടമയാകും.
രണ്ടാമതെത്തിയ സ്ഥാനാര്‍ത്ഥി ബ്രെന്‍ഡ ജോണ്‍സിന് 28.5 ശതമാനം വോട്ട് ആണ് ലഭിച്ചത്. ദീര്‍ഘകാലം കോണ്‍ഗ്രസ് അംഗമായ ജോണ്‍ കോന്യേഴ്സ് ലൈംഗികാപവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.
42കാരിയായ റാശിദ താലിബ് 2009 മുതല്‍ 2014 വരെ മിഷിഗന്‍ സ്റ്റേറ്റ് ജനപ്രതിനിധി സഭയില്‍ അംഗമായിരുന്നു. ഡെട്രോയ്റ്റിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ് റാശിദ. ഫലസ്തീന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായി 1976ലാണ് റാശിദയുടെ ജനനം. പിതാവ് ഫോര്‍ഡില്‍ ജീവനക്കാരനായിരുന്നു. 2004ല്‍ നിയമ ബിരുദം നേടി. റാശിദയുടെ വിജയം അമേരിക്കയിലെ അറബ് മുസ്ലിം ജനതയുടെ വലിയ വിജയമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് മിഷിഗന്‍-ഡിയര്‍ബോണ്‍ സെന്റര്‍ ഫോര്‍ അറബ് അമേരിക്കന്‍ സ്റ്റഡീസ് ഡയറക്ടര്‍ സാലി ഹോവല്‍ അഭിപ്രായപ്പെട്ടു.
2016-ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊനള്‍ഡ് ട്രമ്പ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തുടനീളം ഇസ്ലാംഭീതി മുമ്പത്തേക്കാള്‍ വര്‍ധിക്കുകയും കുടിയേറ്റക്കാരോട് ശത്രുത ഏറുകയും ചെയ്ത നിലവിലെ സാഹചര്യത്തിലാണ് കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള ഒരു മുസ്ലിം വനിത ആദ്യമായി ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.


Other News

  • വിശുദ്ധ യുദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും
  • ശബരിമല; ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കര്‍മ സമിതി
  • എം.എം.ജേക്കബിനെ 'ഓര്‍മ' അനുസ്മരിച്ചു
  • എസ്.എം.സി.സി. ലൈബ്രറി ഉദ്ഘാടനം ചെയ്തു
  • ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ പ്രചാരണത്തിന് ചൂടേറി; കെ.പി.ജോര്‍ജും ജൂലി മാത്യുവും വിജയ പ്രതീക്ഷയില്‍
  • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
  • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
  • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
  • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
  • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
  • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • Write A Comment

     
    Reload Image
    Add code here