അമേരിക്കന്‍ ഇന്ത്യന്‍ മിടുക്കന് ഹിസ്റ്ററി ഒളിമ്പ്യാഡില്‍ മിന്നുന്ന നേട്ടം

Fri,Aug 10,2018


ഷിക്കാഗോ: ബെര്‍ലിനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹിസ്റ്ററി ഒളിമ്പ്യാഡില്‍ 7 ഗോള്‍ഡും 2 സില്‍വറും ഒരു ബ്രോണ്‍സ് മെഡലും കരസ്ഥമാക്കി 2018 ബെര്‍ലിന്‍ ഹിസ്റ്ററി ഒളിമ്പ്യാഡിലെ ഏറ്റവും മികച്ച 'ഹിസ്റ്ററി പ്ലെയര്‍ ഓഫ് ദി ഒളിമ്പ്യാഡ്' അവാര്‍ഡിന് ഗോവിന്ദ് പ്രഭാകര്‍ അര്‍ഹനായി.
ഗോവിന്ദ് പ്രഭാകറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഓവറോള്‍ മെഡല്‍ നിലയില്‍ രണ്ടാം സ്ഥാനത്തും വന്നു. വേള്‍ഡ് ഹിസ്റ്ററി ബീ, ഇന്റര്‍നാഷണല്‍ ഹിസ്റ്ററി ബൗള്‍, എന്‍ഷ്യന്റ് ഹിസ്റ്ററി ബീ, ഹിസ്റ്റോറിക്കല്‍ ജിയോഗ്രഫി ബീ, ഹിസ്റ്ററി നോക് ഔട്ട്, റീസെന്റ് ഹിസ്റ്ററി ബീ, ആര്‍ട്ട് ഹിസ്റ്ററി ബീ, യൂറോപ്യന്‍ ഹിസ്റ്ററി, മിലിട്ടറി ഹിസ്റ്ററി എന്നിവയില്‍ പങ്കെടുത്താണ് ഗോവിന്ദ് മികച്ച വിജയം കരസ്ഥമാക്കിയത്.
എലിമെന്ററി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പഠനത്തോടൊപ്പം നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ്, മിഡില്‍ സ്‌കൂളില്‍ വച്ച് തുടര്‍ച്ചയായി രണ്ടു തവണ നാഷണല്‍ ജോഗ്രഫിക്ക് 'ബീ' യില്‍ ഫൈനലില്‍ എത്തുകയും, 2016ല്‍ മിഡില്‍ സ്‌കൂള്‍ സ്‌കോളാറ്റിക് ബൗള്‍ സ്റ്റേറ്റ് ചാമ്പ്യന്‍മാരായസ്‌കൂളിനെ നയിക്കുകയും, അതേ വര്‍ഷം, ഷിക്കാഗോയില്‍ നടന്ന മിഡില്‍ സ്‌കൂള്‍ ' ഹിസ്റ്ററി ബീ' മത്സരത്തില്‍ നാഷണല്‍ ചാമ്പ്യനാവുകയും ചെയ്തു.
2018ല്‍ 12 ക്ലാസ്സ്‌വരെയുള്ള കുട്ടികള്‍ക്കായി നടന്ന നാഷണല്‍ വ്യക്തിഗത ക്വിസ് മത്സരത്തില്‍ നാലാം സ്ഥാനവും, വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന നാഷണല്‍ ഹിസ്റ്ററി 'ബീ'യിലും അമേരിക്കന്‍ ഹിസ്റ്ററി 'ബീ' യിലും, ടീം ഇവന്റിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി, ടൂര്‍ണമെന്റിലെ 'മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍' അവാര്‍ഡും കരസ്ഥമാക്കി. ഈ വര്‍ഷം തന്നെ ഗോവിന്ദിന്റെ നേതൃത്വത്തിലെ ഹൈസ്‌കൂള്‍ ടീം 'ഇല്ലിനോയിലെ ഹൈസ്‌കൂള്‍ സ്‌കോളാസ്റ്റിക് ബൗള്‍ ' ചാമ്പ്യന്‍ഷിപ്പും നേടി. പത്താം ക്ലാസ്സില്‍ വച്ച് തന്നെ കോളേജ് അഡ്മിഷനായുള്ള 'എ സി ടി ' പരീക്ഷയില്‍ നേടിയ പെര്‍ഫെക്ട് സ്‌കോറും, കമ്മ്യൂണിറ്റി സര്‍വീസ് പ്രവര്‍ത്തനങ്ങളും കണക്കാക്കി, ഗോവിന്ദിനെ 'ഹൈസ്‌കൂള്‍ അംബാസിഡര്‍ അവാര്‍ഡ്' നല്‍കി സ്‌കൂള്‍ ആദരിച്ചു. 2017ല്‍ ഡെട്രോയിറ്റില്‍ നടന്ന 'ഹിന്ദു ധര്‍മ്മ' മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഹൈസ്‌കൂളിന് ശേഷം 'ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പും, ഫോറിന്‍ സര്‍വീസും' പഠിക്കുവാനാണ് ഗോവിന്ദ് ആഗ്രഹിക്കുന്നത്.


Other News

  • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
  • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
  • ലൈംഗിക ചൂഷണം: മുന്‍ അമേരിക്കന്‍ കര്‍ദിനാളിനെ പൗരോഹിത്യ പദവിയില്‍ നിന്ന് നീക്കം ചെയ്തു
  • അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്താന്‍ നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ട്രമ്പ്; വരാന്‍ പോകുന്നത് നിയമ പോരാട്ടം
  • സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്ക
  • ചിക്കാഗോയിൽ നിന്ന്​ 65 കിലോമീറ്റർ അകലെ അറോറയിയില്‍ വെടിവെപ്പ്; അഞ്ച്​ മരണം
  • മതില്‍ വിഷയത്തില്‍ രണ്ടും കല്‍പിച്ച് ട്രമ്പ്; ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും ജനപ്രതിനിധി സഭ നോക്കിയിരിക്കില്ല
  • സിറിയയില്‍ നിന്നുള്ള സേനാ പിന്മാറ്റം; ട്രമ്പിന്റെ തീരുമാനത്തോടു വിയോജിപ്പു പ്രകടിപ്പിച്ച് മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ജനറല്‍ രംഗത്ത്
  • ഷട്ട്ഡൗണ്‍ ഒഴിവാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ബില്ലില്‍ ട്രമ്പ് ഒപ്പുവയ്ക്കും; നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്തും
  • ഷിക്കോഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പുതിയ വികാരിക്ക് സ്വീകരണം
  • ധര്‍മ്മ സംവാദ പരമ്പരയുടെ സമാപനം ന്യൂയോര്‍ക്കില്‍
  • Write A Comment

     
    Reload Image
    Add code here