നായര്‍ സംഗമത്തിന് ഷിക്കാഗോയില്‍ തിരശീല ഉയര്‍ന്നു

Fri,Aug 10,2018


ഷിക്കാഗോ: 2010 ല്‍ അമേരിക്കയില്‍ സ്ഥാപിതമായ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദ്വൈവാര്‍ഷിക കണ്‍വന്‍ഷന് - 'നായര്‍ സംഗമം 2018' - തുടക്കമായി. ഷിക്കാഗോയിലെ ഹില്‍ട്ടണ്‍ ഷിക്കാഗോ ഓക്ക്ബ്രൂക്ക് ഹില്‍സ് റിസോര്‍ട്ടില്‍ (3500 Midwest Rd, OAKBROOK, IL 60523) പ്രസിദ്ധ സംഗീതജ്ഞന്‍ പി. ഉണ്ണികൃഷ്ണന്‍ ത്രിദിന കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം 4 മണിക്ക് മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയോടെ കണ്‍വന്‍ഷന് ആരംഭം കുറിച്ചത്. തുടര്‍ന്ന് വിവിധ കരയോഗങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലുള്ള മെഗാ തിരുവാതിര അരങ്ങേറി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും എത്തിച്ചേരുന്ന പ്രതിനിധികളുടെ വാദ്യമേളങ്ങളോടു കൂടിയ ഘോഷയാത്രയ്ക്കു ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. ശനിയാഴ്ച മിസിസ് ആന്‍ഡ് മിസ്റ്റര്‍ നായര്‍, മഹാലക്ഷ്മി സില്‍ക് സ്‌പോണ്‍സര്‍ ചെയ്യുന്ന മിസ് മഹാല്ക്ഷ്മി ഫാഷന്‍ ഷോ, സുനേഷ് വാരനാടിന്റെ കോമഡിഷോ, പ്രസിദ്ധ സിനിമാ താരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എം.പിയെ ആദരിക്കല്‍, മ്യൂസിക്കല്‍ നൈറ്റ് എന്നിവ ഉള്‍പ്പെടെ വര്‍ണശബളമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
വടക്കേ അമേരിക്കയിലെ നായര്‍ സമുദായാംഗങ്ങള്‍ക്ക് ഒരുമിച്ചു ചേര്‍ന്ന് പരസ്പര സ്‌നേഹവും, സൗഹാര്‍ദവും പങ്കുവയ്ക്കാന്‍ ത്രിദിന കണ്‍വന്‍ഷന്‍ അവസരമൊരുക്കുന്നു എന്നത് ശ്രദ്ധേയമാണെന്ന് എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം.എന്‍.സി നായരും, നായര്‍ സംഗമം 2018 കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്ടും പറഞ്ഞു.


Other News

 • നേപ്പര്‍വില്ലില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരേഡ് നടത്തി
 • പെന്‍സില്‍വാനിയയിലെ വൈദികര്‍ ആയിരിക്കണക്കിനു കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് ഗ്രാന്‍ഡ് ജൂറി; ആരോപണങ്ങള്‍ മൂടിവയ്ക്കാന്‍ സഭ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തല്‍
 • ക​ള​നാ​ശി​നി അ​ർ​ബു​ദ​മു​ണ്ടാ​ക്കി: കാ​ലി​ഫോ​ര്‍ണി​യ​യി​ലെ സ്‌​കൂ​ള്‍ തോ​ട്ട​പ​രി​പാ​ല​കനു മൊണ്‍സാന്റോ 28.9 കോ​ടി ഡോ​ള​ർ നല്‍കണം
 • ഇന്ത്യക്കാരുൾപ്പെടെ അനധികൃതമായി കുടിയേറിയ 100 പേർ ഹൂസ്​റ്റൺ ഏരിയയിൽ പിടിയിൽ
 • മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ തിരുനാള്‍ ആഘോഷിക്കുന്നു
 • ലീഗ് സിറ്റി ഓണാഘോഷത്തിന് ഒരുങ്ങി
 • ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണാഘോഷം ഓഗസ്റ്റ് 19 ന്
 • വനിതാ സമാജത്തിന്റെ സമ്മേളനം നടത്തി
 • ഡാളസില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിക്കുന്നു
 • ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം; പേപ്പല്‍ നുണ്‍ഷ്യോ മുഖ്യാതിഥി
 • ഒന്നിനോടും പ്രത്യേക മമത ഇല്ലാത്തതാകണം സന്യാസ ജീവിതം: ആര്‍ച്ച് ബിഷപ് മാര്‍ കൂറിലോസ്
 • Write A Comment

   
  Reload Image
  Add code here