അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ ആദ്യമായി ഒരു സിഖ് വംശജന്‍

Wed,Sep 12,2018


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ ഇതാദ്യമായി ഒരു സിഖ് വംശജനും ഇടം നേടി. 1984 ലെ സിഖ് കലാപത്തെത്തുടര്‍ന്ന് കാണ്‍പൂരില്‍ നിന്ന് ലുധിയാനയിലേക്ക് പലായനം ചെയ്ത കുടുംബത്തിലെ അംഗമാണ് അന്‍ശ്ദീപ് സിംഗ് ഭാട്ടിയയാണ് ഈ അപൂര്‍വ ബഹുമതി നേടിയത്. പത്താം വയസിലാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അന്‍ശ്ദീപ് നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരുന്നെങ്കിലും സിഖ് വംശജരുടെ വേഷവിധാനം ഒരു പ്രശ്‌നമായിരുന്നു. എങ്കിലും തന്റെ ആഗ്രഹം സഫലീകൃതമാകാന്‍ ഏതറ്റം വരെ പോകാനും അന്‍ശദീപ് തയ്യാറായിരുന്നു. മതവിശ്വാസത്തിലധിഷ്ഠിതമായ തലപ്പാവ് ഉപേക്ഷിക്കാതെ തന്നെ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ അംഗമാകുമെന്ന് അന്‍ശ്ദീപ് ഉറച്ചു വിശ്്വസിച്ചിരുന്നു.
വിവിധ സ്ഥലങ്ങളില്‍ പല ജോലികളും ചെയ്തിട്ടുള്ള അന്‍ശ്ദീപ് സിംഗിന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹമായിരുന്നു മനസ്സില്‍. മുത്തച്ഛന്‍ കന്‍വല്‍ജിത് സിംഗ് ഭാട്ടിയയുടെ ഉപദേശനിര്‍ദ്ദേശ പ്രകാരം വിമാനത്താവളത്തില്‍ സെക്യൂരിറ്റി വിഭാഗത്തിലും പ്രവര്‍ത്തിച്ചു. പ്രസിഡന്റിന്റെ സെക്യൂരിറ്റി വിഭാഗത്തില്‍ അംഗമാകാന്‍ വേഷവിധാനത്തില്‍ മാറ്റം വരുത്താതെ എളുപ്പമാകില്ല എന്നു മനസിലാക്കിയ അന്‍ശ്ദീപ് ഒടുവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനുശേഷമാണ് സെക്യൂരിറ്റി സേനയിലേക്കുള്ള പരിശീലനം ലഭിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷം, ഈ ആഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി ഗാര്‍ഡായി നിയമനം ലഭിക്കുകയും ചെയ്തു.
1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖ് വംശജര്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അന്‍ശ്ദീപ് സിംഗിന്റെ കുടുംബവും ആക്രമണത്തിനിരയായി. പഞ്ചാബ് ആന്റ് സിന്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛന്‍ അംറീക് സിംഗ് ഭാട്ടിയ സ്ഥലം മാറ്റം ആവശ്യപ്പെട്ടതനുസരിച്ച് ലുധിയാനയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും അവരുടെ കുടുംബം ലുധിയാനയിലേക്ക് താമസം മാറ്റുകയും ചെയ്തു. അന്‍ശ്ദീപ് സിംഗിന്റെ പിതാവ് ദേവേന്ദ്ര സിംഗ് അന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിലായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന് മുറിവേറ്റിരുന്നു. പിന്നീട് രണ്ടായിരാമാണ്ടില്‍ അദ്ദേഹം കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി. അന്ന് പത്തു വയസുകാരനായിരുന്നു അന്‍ശ്ദീപ് സിംഗ്.
മൊയ്തീന്‍ പുത്തന്‍ചിറ


Other News

 • രണ്ടു വര്‍ഷം; തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ എണ്ണായിരം അവകാശവാദങ്ങള്‍ ട്രമ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ഷട്ട്ഡൗണ്‍ ; ട്രമ്പിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ സെനറ്റ് ഈ ആഴ്ച വോട്ടു ചെയ്യും
 • മലങ്കര അതിഭദ്രാസനം സംയുക്ത ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി
 • നിപ വൈറസ് ജീവനെടുത്ത ലിനി പുതുശ്ശേരിക്ക് ഫൊക്കാനാ നൈറ്റിംഗേല്‍ പുരസ്‌കാരം
 • ഡാളസില്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
 • ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വൈറ്റ്ഹൗസിലേക്കു മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചു
 • മാഗിന് നവ സാരഥികള്‍
 • കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന് നവസാരഥികള്‍
 • ഗുഡ്‌സമരിറ്റന്‍ പുരസ്‌കാരം ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്
 • ​സ്വന്തം കുടുംബത്തിലെ നാല്​ പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കൻ പൊലീസ്​ വെടിവെച്ച്​ കൊന്നു
 • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
 • Write A Comment

   
  Reload Image
  Add code here