അമേരിക്കയില്‍ നായ്, പൂച്ച വധ നിരോധനം വരുന്നു

Thu,Sep 13,2018


വാഷിംഗ്ടണ്‍ ഡി സി: ഭക്ഷണാവശ്യങ്ങള്‍ക്ക് നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നത് നിരോധിച്ചുകൊണ്ട് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് നിയമം പാസാക്കി. 'ദി ഡോഗ് ആന്റ് ക്യാറ്റ് മീറ്റ് ട്രേഡ് പ്രൊഹിബിഷന്‍ ആക്ട്, 2018', എന്നറിയപ്പെടുന്ന നിയമം ലംഘിക്കുന്നവര്‍ 5,000 ഡോളര്‍ പിഴ നല്‍കണം.
നായ്ക്കളുടെയും പൂച്ചകളുടെയും മാംസവ്യാപാരം അവസാനിപ്പിക്കാന്‍, ചൈന, സൗത്ത് കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്ന ഒരു പ്രമേയവും സഭ പാസാക്കി. സമാനമായ നിയമനിര്‍മ്മാണം നടത്തി നടപ്പാക്കാന്‍ ചൈന, സൗത്ത് കൊറിയ, വിയറ്റ്‌നാം, തായ്‌ലന്റ്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, ഇന്ത്യ എന്നീ രാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഈ മൃഗങ്ങളുടെ തുകല്‍, രോമം തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന സാധനങ്ങളുടെ വില്പനയും വ്യാപാരവും നിരോധിക്കണമെന്നും അവ അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ എത്തുന്നത് തടയണമെന്നുമാണ് മറ്റൊരു അഭ്യര്‍ത്ഥന.
നായ്ക്കളും പൂച്ചകളും ചങ്ങാത്തത്തിനും വിനോദത്തിനുമുള്ളതാണെന്നും നിര്‍ഭാഗ്യവശാല്‍ 10 മില്യണ്‍ മൃഗങ്ങള്‍ ഭക്ഷണാവശ്യത്തിനായി ചൈനയില്‍ കൊല്ലപ്പെടുന്നുണ്ടെന്നും കോണ്‍ഗ്രസ് വുമണ്‍ ക്ലോഡിയ ടെനി പറഞ്ഞു. കരുണാര്‍ദ്രമായ സമൂഹത്തില്‍ ഇത്തരം നടപടിക്കു സ്ഥാനമില്ല. അമേരിക്കന്‍ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നിയമമാണ് ഇതെന്നും അവര്‍ പറഞ്ഞു.


Other News

 • എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് നല്‍കിയിട്ടുള്ള വര്‍ക്ക് ഓതറൈസേഷന്‍ ട്രമ്പ് ഭരണകൂടം റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍
 • വൈറ്റ്ഹൗസിലെ സി.എന്‍.എന്‍ ലേഖകന്റെ പ്രസ് പാസ് റദ്ദാക്കിയ നടപടി അമേരിക്കന്‍ കോടതി പുന:സ്ഥാപിച്ചു
 • കാലിഫോര്‍ണിയയിലെ കാട്ടുതീ കെടുതി അമേരിക്കയെ നടുക്കുന്നു; മരണം കുറഞ്ഞത് 66 ആയി, കാണാതായവര്‍ 631 എന്ന് റിപ്പോര്‍ട്ട്
 • നൂറു കണക്കിനു കുട്ടികള്‍ക്ക് സാന്ത്വനത്തിന്റെ തണല്‍ഒരുക്കുന്ന ഷീബ അമീറിന് സ്വീകരണം നല്‍കി
 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • Write A Comment

   
  Reload Image
  Add code here