'ഭര്‍ത്താവിനെ എങ്ങിനെയാണ് കൊലപ്പെടുത്തേണ്ടതെന്ന്' എന്നു ലേഖനമെഴുതിയ നോവലിസ്റ്റ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി

Thu,Sep 13,2018


പോര്‍ട്ട്‌ലാന്‍ഡ് (ഓറിഗണ്‍): നിരവധി റൊമാന്റിക് - സസ്‌പെന്‍സ് നോവലുകള്‍ എഴുതുകയും, 'ഭര്‍ത്താവിനെ എങ്ങിനെയാണ് കൊലപ്പെടുത്തേണ്ടത്' എന്ന ലേഖനം രചിക്കുകയും ചെയ്ത എഴുത്തുകാരിയെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. നാന്‍സി ക്രാംപ്റ്റണ്‍ എന്ന അറുപത്തെട്ടുകാരിയാണ് ഭര്‍ത്താവ് ഡാന്‍ ബ്രോഫിയെ (63) കൊലപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ജൂണ്‍ രണ്ടിന് ഓറിഗണ്‍ കുളനറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടുക്കളയില്‍ വച്ചാണ് സംഭവമെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷെഫായ ഡാനിനെ നിയമ വിരുദ്ധമായ ആയുധമുപയോഗിച്ചാണ് നാന്‍സി കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'ദ റോംഗ് ഹസ്‌ബെന്‍ഡ്', 'ഗേള്‍സ് മോസ്റ്റ്‌ലി ലൈക്ക്‌ലി ടു' തുടങ്ങിയ റൊമാന്റിക് - സസ്‌പെന്‍സ് നോവലുകള്‍ രചിച്ചിട്ടുള്ള നാന്‍സി, ഡാന്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്റെ അവശ്വസനീയത പങ്കുവച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. 'തന്റെ സുഹൃത്തും ഭര്‍ത്താവുമായ ഡാന്‍ തലേ ദിവസം രാവിലെ കൊല്ലപ്പെട്ടുവെന്നും, വളരെ അടുപ്പമുള്ളവര്‍ക്ക് ഫോണില്‍ തന്നെ ബന്ധപ്പെടാമെന്നും, അടുത്ത ദിവസം വൈകുന്നേരം ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ പ്രാര്‍ഥന ഉണ്ടാകുമെന്നും' അതില്‍ കുറിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ പ്രസിദ്ധമായ 'നിങ്ങളുടെ ഭര്‍ത്താവിനെ എങ്ങിനെയാണ് കൊലപ്പെടുത്തേണ്ടത്' എന്ന ലേഖനം നാന്‍സി സ്വകാര്യമായി പ്രസിദ്ധീകരിച്ചത്. ഒരു ബ്ലോഗില്‍ വന്ന ഈ ലേഖത്തില്‍ അതിനുള്ള കാരണങ്ങളും ഉപയോഗിക്കേണ്ടി വരുന്ന ആയുധങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്.
റൊമാന്റിക് - സസ്‌പെന്‍സ് നോവലുകള്‍ എഴുതുന്നതിന് തനിക്ക് പ്രേരണ നല്‍കുന്ന കാര്യങ്ങള്‍ 2012ല്‍ ഒരു ബ്ലോഗില്‍ നാന്‍സി പങ്കുവച്ചിരുന്നു. കൊലപാതകം തന്നിലേക്ക് സ്വാഭാവികമായി വരുന്ന കാര്യമാണെന്നും, അതുകൊണ്ട് തന്റെ ഭര്‍ത്താവ് ഒരു കണ്ണ തുറന്നു വച്ചു കൊണ്ട് ഉറങ്ങാന്‍ പഠിച്ചിട്ടുണ്ടെന്നും അവര്‍ പരാമര്‍ശിച്ചിരുന്നു. ദമ്പതികള്‍ 26 വര്‍ഷം മുമ്പാണ് വിവാഹിതാരായതെന്ന് കോടതി രേഖയില്‍ പറയുന്നു.


Other News

 • രണ്ടു വര്‍ഷം; തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ എണ്ണായിരം അവകാശവാദങ്ങള്‍ ട്രമ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ഷട്ട്ഡൗണ്‍ ; ട്രമ്പിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ സെനറ്റ് ഈ ആഴ്ച വോട്ടു ചെയ്യും
 • മലങ്കര അതിഭദ്രാസനം സംയുക്ത ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി
 • നിപ വൈറസ് ജീവനെടുത്ത ലിനി പുതുശ്ശേരിക്ക് ഫൊക്കാനാ നൈറ്റിംഗേല്‍ പുരസ്‌കാരം
 • ഡാളസില്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
 • ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വൈറ്റ്ഹൗസിലേക്കു മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചു
 • മാഗിന് നവ സാരഥികള്‍
 • കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന് നവസാരഥികള്‍
 • ഗുഡ്‌സമരിറ്റന്‍ പുരസ്‌കാരം ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്
 • ​സ്വന്തം കുടുംബത്തിലെ നാല്​ പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കൻ പൊലീസ്​ വെടിവെച്ച്​ കൊന്നു
 • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
 • Write A Comment

   
  Reload Image
  Add code here