മാതാപിതാക്കള്‍ക്കു വേണ്ടി ഗ്രീന്‍കാര്‍ഡിന് സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍ മികച്ച സാമ്പത്തിക ഭദ്രത മാനദണ്ഡമാക്കാന്‍ വ്യവസ്ഥ വരുന്നു

Tue,Oct 09,2018


മുംബൈ: അമേരിക്കയില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്ന ട്രമ്പ് ഭരണകൂടം ഗ്രീന്‍കാര്‍ഡിന്റെ കാര്യത്തില്‍ മികച്ച സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുക്കുന്നതിനുള്ള കരടു നിര്‍ദേശം തയാറാക്കി കഴിഞ്ഞു. ഇപ്പോള്‍ അമേരിക്കയിലുള്ളവരുടെ കാര്യത്തിലാണ് നടപടി വരുന്നതെങ്കിലും, ഭാവിയില്‍ അത് രാജ്യത്തിനു പുറത്തുള്ളവര്‍ക്കു വേണ്ടി ഫയല്‍ ചെയ്യുമ്പോഴും നടപ്പാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. സ്റ്റാറ്റസ് മാറുന്നതിന് അപേക്ഷ നല്‍കുമ്പോഴാണ് സാമ്പത്തിക സ്ഥിതി കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 'പബ്ലിക് ചാര്‍ജ്' എന്ന പേരിലാണ് പുതിയ കരടു നിര്‍ദേശം തയാറാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ളവരെയാവും ഈ നിര്‍ദേശം ഏറ്റവും ദോഷകരമായി ബാധിക്കുക. ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നവര്‍ രാജ്യത്തിനു ബാധ്യതയാകില്ല എന്ന് ഉറപ്പു വരുത്തുകയാണ് പുതിയ നീക്കത്തിന്റെ ഉദ്ദേശ്യം.
അമേരിക്കന്‍ പൗരത്വമുള്ള മക്കളുടെ കൂടെ കഴിയുന്ന മാതാപിതാക്കള്‍ക്ക് ഗ്രീന്‍കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ഇനി മുതല്‍ പുതിയതായി ഐ - 944 എന്ന ഫോം കൂടി സമര്‍പ്പിക്കണം. പ്രായം, ഇംഗ്ലീഷിലുള്ള പ്രാവീണ്യം, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തേണ്ടി വരും. 'പബ്ലിക് ചാര്‍ജി'ന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നിരസിക്കണോ എന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ തീരുമാനിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും.
2016 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ഒരു വര്‍ഷ കാലത്ത് ഇന്ത്യക്കാര്‍ക്ക് 64,687 ഗ്രീന്‍കാര്‍ഡുകള്‍ ലഭിച്ചുവെന്നും ഇതില്‍ 65 ശതമാനവും ഫാമിലി സ്‌പോണ്‍സര്‍ഷിപ് മുഖേന ആയിരുന്നുവെന്നും സ്വതന്ത്ര തിങ്ക് ടാങ്ക് സംഘടനയായ മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. മക്കള്‍ മാതാപിതാക്കള്‍ക്കു വേണ്ടി ഗ്രീന്‍കാര്‍ഡിന് സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍ അവരുടെ വാര്‍ഷിക വരുമാനം നിലവില്‍ രണ്ടംഗ കുടുംബത്തിന് 20,575 ഡോളറും, ആറംഗ കുടുംബത്തിന് 42,175 ഡോളറുമായിരുന്നു. പുതിയ നിര്‍ദേശത്തില്‍ ഇത് ഇരട്ടിയാക്കിയിട്ടുണ്ട്. മാതാപിതാക്കളുടെ പ്രായം 60 വയസിനു മുകളിലായിരിക്കുകയോ, ഇംഗ്ലീഷില്‍ പ്രാവീണ്യം ഇല്ലാതരിക്കുകയോ, ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയോ ചെയ്താല്‍ ഗ്രീന്‍കാര്‍ഡ് അപേക്ഷ നിരസിക്കാനുള്ള സാധ്യത കൂടുതലാണ്.
എന്നാല്‍, സ്‌പോണ്‍സര്‍ക്ക് മികച്ച സാമ്പത്തിക ഭദ്രത തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഈ കടമ്പ ഒരു പരിധി വരെ പിന്നിടാന്‍ സാധിക്കുമെന്ന് ഇമിഗ്രേഷന്‍ രംഗത്തുള്ളവര്‍ പറയുന്നു. നിലവില്‍ അമേരിക്കയിലുള്ളവരുടെ സ്റ്റാറ്റസ് മാറുന്നതിനുള്ള അപേക്ഷകളിലാണ് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതെങ്കിലും അധികം വൈകാതെ വിദേശത്തു നിന്ന് ഇത്തരത്തില്‍ അപേക്ഷിക്കുന്നവരുടെ കാര്യത്തിലും ഈ നയം നടപ്പാക്കുമെന്നാണ് സൂചനയെന്ന് ഇമിഗ്രേഷന്‍ ഡോട്ട് കോമിന്റെ മാനേജിംഗ് അറ്റോര്‍ണിയായ രാജീവ് എസ് ഖന്ന പറഞ്ഞു.


Other News

  • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
  • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
  • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
  • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
  • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
  • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
  • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
  • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
  • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
  • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
  • Write A Comment

     
    Reload Image
    Add code here