ഗ്ലാഡ്‌സണ്‍ വര്‍ഗീസ് വീണ്ടും സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷന്‍ അംഗം

Wed,Oct 10,2018


ഷിക്കാഗോ: ഇല്ലിനോയി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷനായി കഴിഞ്ഞ 5 വര്‍ഷം സേവനം ചെയ്ത ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ 5 വര്‍ഷത്തേക്കു കൂടി ഇല്ലിനോയി ഗവര്‍ണര്‍ ബ്രൂസ് റൗണ്ണര്‍ നിയമിച്ചു. ഇല്ലിനോയി സ്റ്റേറ്റിലെ ബില്‍ഡിംഗ്‌സ്, ബ്രിഡ്ജസ്, റോഡുകളുടെ അപാകതകള്‍, സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് എക്‌സാം എന്നിവകളുടെ ചുമതല ഈ ബോര്‍ഡിനാണ്. 2013 ല്‍ ഇല്ലിനോയി ഗവര്‍ണ്ണറായിരുന്ന പാറ്റ് ക്യൂന്‍ ആണ് ആദ്യമായി ഈ ബോര്‍ഡിലേക്ക് ഗ്ലാഡ്‌സണെ നിയമിച്ചത്.
അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൈക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, പെര്‍ഡ്യൂവില്‍ നിന്നും ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ എം.ബി.എയും നേടിയ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അമേരിക്കയിലെ 8 ബില്യണ്‍ ഡോളര്‍ കമ്പനിയായ വെസറ്റിഗ് ഹൗസ് കോര്‍പ്പറേഷന്റെ ഡിവിണഷല്‍ ഡയറക്ടര്‍ കൂടിയാണ്. അമേരിക്ക, മെക്‌സിക്കോ, കാനഡ, ഇംഗ്ലഡ് എന്നീ രാജ്യങ്ങളില്‍ ഉള്ള ചില പ്ലാന്റുകളുടെ ചുമതല വഹിക്കുന്നുണ്ട്.
സാമൂഹിക, രാഷ്ട്രീയ, സാമുദായിക രംഗങ്ങളില്‍ വളരെ അധികം ചുമതല വഹിച്ചിട്ടുള്ള ഗ്ലാഡ്‌സണ്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോയുടെ ചെയര്‍മാന്‍, പ്രസിഡന്റ്, മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്, ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ പ്രസിഡന്റ്, ഫോമായുടെ ജനറല്‍ സെക്രട്ടറി, ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റഇക് ഓര്‍ഗനസൈസേഷന്റെ സെക്രട്ടറി, എക്യുമെനിക്കല്‍ കൗണ്‍സില്‍ ഒഫ് ഷിക്കാഗോ ചര്‍ച്ചസിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.


Other News

 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
 • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
 • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
 • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
 • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
 • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • പ്രളയ ദുരിതാശ്വാസം: 'നന്മ' യുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • പോള്‍ ജോണ്‍ ഫോമ ട്രഷറര്‍ സ്ഥാനാര്‍ഥി
 • വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോ. പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിയെ ഏല്പിക്കുന്നു
 • കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗീസിനും, ജോണ്‍ടൈറ്റസിനും
 • ഡാളസ് , ഫിലഡല്‍ഫിയാ ഫൊറോനകളില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്
 • Write A Comment

   
  Reload Image
  Add code here