എഫ്.സി.സി ടെക്‌സാസ് സോക്കര്‍ ടൂര്‍ണമെന്റ് ; ലേണല്‍ തോമസ് പങ്കെടുക്കും

Wed,Oct 10,2018


ഡാളസ്: ടെക്‌സാസിലെ പ്രമുഖ മലയാളി സോക്കര്‍ ക്ലബായ ഫുട്‌ബോള്‍ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്.സി.സി ആഭിമുഖ്യത്തില്‍ നടക്കുന്ന ഏഴാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റിനു ഒക്ടോബര്‍ 13 , 14 തീയതികളില്‍ ഡാളസില്‍ നടക്കും. എഫ്.സി.സി യുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് മുന്‍ സന്തോഷ് ട്രോഫി ടീമംഗവും എസ്.ബി.റ്റി ക്യാപ്റ്റനുമായിരുന്ന കേരള താരം ലേണല്‍ തോമസ് അതിഥിയായെത്തി കളിക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നതിനൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതുമാണ്. ഡാളസ് ജൂവിഷ് കമ്മ്യൂണിറ്റി സെന്റര്‍ സോക്കര്‍ ഫീല്‍ഡിലാണ് (7900 Northaven Rd, Dallas, TX 75230) മത്സരങ്ങള്‍.ശനിയാഴ്ച ലീഗ് റൗണ്ട് മത്സരങ്ങളും ഞായാറാഴ്ച ക്വര്‍ട്ടര്‍ , സെമി, ഫൈനല്‍ മത്സരങ്ങളും നടക്കും.
ഡാളസ്‌ഫോര്‍ട്ട് വര്‍ത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ കരോള്‍ട്ടന്‍ കേന്ദ്രമായി 2010ല്‍ ആരംഭിച്ച ക്ലബാണ് എഫ്.സി കരോള്‍ട്ടന്‍. പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), വിനു ചാക്കോ , മഞ്ചേഷ് ചാക്കോ, വര്‍ഗീസ് തോമസ് (ജോസ്), ഡിമ്പു ജോണ്‍, ജിബി ജോണ്‍, ജോബിന്‍ ഡാനിയേല്‍ (ടൂര്‍ണമെന്റ് കോ ഓര്‍ഡിനേറ്റര്‍ഴ്‌സ് ), മാത്യു മാത്യൂസ് (സാബു), മനോജ് പൗലോസ്, ലിനോയ് ജോയ്, മണി നായര്‍ (ടീം കോച്ചസ്) എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നു.
വിവിധ നഗരങ്ങളില്‍ നിന്നുള്ള ഒന്‍പതു മലയാളി ക്ലബുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കായികപ്രേമികളേവരെയും മത്സരവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ട്ടിന്‍ വിലങ്ങോലില്‍


Other News

 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
 • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
 • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
 • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
 • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
 • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • പ്രളയ ദുരിതാശ്വാസം: 'നന്മ' യുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • പോള്‍ ജോണ്‍ ഫോമ ട്രഷറര്‍ സ്ഥാനാര്‍ഥി
 • വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോ. പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിയെ ഏല്പിക്കുന്നു
 • കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗീസിനും, ജോണ്‍ടൈറ്റസിനും
 • ഡാളസ് , ഫിലഡല്‍ഫിയാ ഫൊറോനകളില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്
 • Write A Comment

   
  Reload Image
  Add code here