ഡാളസില്‍ ശിവഗിരി മഠം ശാഖ; ഭൂമി പൂജ ഒക്ടോബര്‍ 11 ന്

Wed,Oct 10,2018


ഡാളസ്: നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി സ്ഥാപിക്കുന്ന ശിവഗിരി മഠം ശാഖയുടെ ഭൂമി പൂജ ഒക്‌ടോബര്‍ 11 ന് ഡാളസില്‍ നടക്കും. അമേരിക്കന്‍ ഐക്യനാടുകളില്‍ ഗുരുദേവ ദര്‍ശനം പ്രചരിക്കുന്തിന് ഗുരു ഭക്തരുടേയും സജ്ജനങ്ങളുടേയും ഉദാരമായ സഹായ സഹകരണത്തോടെ ഡാളസിലെ ഗ്രാന്റ് പ്രെയറിലാണ് ശാഖ സ്ഥാപിക്കുന്നതിന് സ്ഥലം ലഭിച്ചിരിക്കുന്നത്.
ഗുരുദേവ ക്ഷേത്രം, പ്രാര്‍ത്ഥാ മന്ദിരം, ശ്രീനാരായണ ഗുരു ലൈബ്രറി, ഗവേഷണ കേന്ദ്രം, യോഗ, ആയുര്‍വേദം തുടങ്ങിയവക്കുള്ള കേന്ദ്രം ഉള്‍പ്പെടെയാണ് ആദ്യ ഘട്ടമായി ഈ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗുരുപൂജ, ഗണപതിഹവനം എന്നിവയോടെയാണ് ഭൂമിപൂജ. ഗുരുധര്‍മ്മ പ്രചാരണ സഭാ സെക്രട്ടറിയും ബോര്‍ഡംഗവുമായ സ്വാമി ഗുരുപ്രസാദ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഗുരുഭക്തരും ചടങ്ങില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് (317-647-6668)
പി.പി. ചെറിയാന്‍


Other News

 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
 • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
 • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
 • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
 • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
 • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • പ്രളയ ദുരിതാശ്വാസം: 'നന്മ' യുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • പോള്‍ ജോണ്‍ ഫോമ ട്രഷറര്‍ സ്ഥാനാര്‍ഥി
 • വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോ. പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിയെ ഏല്പിക്കുന്നു
 • കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗീസിനും, ജോണ്‍ടൈറ്റസിനും
 • ഡാളസ് , ഫിലഡല്‍ഫിയാ ഫൊറോനകളില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്
 • Write A Comment

   
  Reload Image
  Add code here