'മൈക്കല്‍' ചുഴലി കൊടുങ്കാറ്റ് ഫ്‌ളോറിഡ തീരത്ത് ആഞ്ഞടിക്കുന്നു; കനത്ത നാശത്തിനു സാധ്യതയെന്ന് ഗവര്‍ണര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Wed,Oct 10,2018


ടാമ്പ: മധ്യ അമേരിക്കയില്‍ കനത്ത മഴയ്ക്കും, പ്രളയത്തിനും 13 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിനും നിമിത്തമായ 'മൈക്കല്‍' ചുഴലി കൊടുങ്കാറ്റ് ഫ്‌ളോറിഡ തീരത്ത് വീശിത്തുടങ്ങി. മണിക്കൂറില്‍ 155 മൈല്‍ വേഗതയുള്ള ചുഴലി കൊടുങ്കാറ്റിനെ കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിന്തിക്കാനാവാത്ത നാശനഷ്ടങ്ങള്‍ക്ക് കൊടുങ്കാറ്റ് കാരണമാകുമെന്നും, ഒരു നൂറ്റാണ്ടനിടെ ഉണ്ടാകുന്ന ഏറ്റവും വിനാശം വിതയക്കുന്ന ഒന്നായിരിക്കും ഇതെന്നും ഗവര്‍ണര്‍ റിക് സ്‌കോട്ട് മുന്നറിയിപ്പ് നല്‍കി. ചുഴലി കൊടുങ്കാറ്റ് അതിവേഗം അമേരിക്കയുടെ കിഴക്കാന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മാസം 'ഫ്‌ളോറന്‍സ്' ചുഴലിക്കാറ്റിന്റെ കെടുതിയില്‍ അകപ്പെട്ട മേഖലയിലേക്കാണ് അടുത്ത ചുഴലി കൊടുങ്കാറ്റ് എത്തുന്നത്. ഫ്‌ളോറിഡയില്‍ മൂന്നേ മുക്കാല്‍ ലക്ഷത്തോളം പേരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
ഫ്‌ളോറിഡയ്ക്കു പുറേ അലബാമ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2001 നു മുമ്പ് നിര്‍മിച്ച പല കെട്ടിടങ്ങള്‍ക്കും കാറ്റഗറി മൂന്നിലുള്ള കാറ്റിനെ അതിജീവിക്കാന്‍ കഴിയില്ലെന്നും, ഇത് ആശങ്ക ഉളവാക്കുന്നുവെന്നും ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ ബ്രോക് ലോങ് വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ട്രമ്പിനെ ധരിപ്പിച്ചു.
ഫ്‌ളോറിഡയിലെ പാന്‍ഹാന്‍ഡില്‍ മേഖലയിലാണ് ചുഴലി കൊടുങ്കാറ്റി വീശിത്തുടങ്ങിയിട്ടുള്ളത്.ടലഹാസി, പാനമ സിറ്റി ബീച്ച് തുടങ്ങിയയ സ്ഥലങ്ങളില്‍ കനത്ത മഴയും, മണിക്കൂറില്‍ 100 മൈല്‍ വേഗതയുള്ള കാറ്റും പ്രവചിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ചുഴിലി കൊടുങ്കാറ്റ് സതേണ്‍ ജോര്‍ജിയയിലേക്ക് കടക്കുമെന്നാണ് സൂചന.


Other News

  • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
  • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
  • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
  • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
  • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
  • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
  • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
  • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
  • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
  • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
  • Write A Comment

     
    Reload Image
    Add code here