20 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ലിമോസിന്‍ കാര്‍ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു

Wed,Oct 10,2018


ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയില്‍ നിന്ന് 30 മൈല്‍ അകലെ സ്‌കോഹരി കൗണ്ടിയില്‍ റൂട്ട് 3030എ ജംഗ്ഷനില്‍ ലിമോസിന്‍ അപകടത്തില്‍ പെട്ട് 20 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ലിമോസിന്‍ കാറിന്റെ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. പാക്കിസ്ഥാന്‍ വംശജന്‍ നൗമന്‍ ഹുസൈനാണ് (28) അറസ്റ്റിലായത്.
അപകടത്തില്‍ പെട്ട ലിമോസിന്‍ കഴിഞ്ഞ മാസം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ റോഡിലിറക്കാന്‍ കഴിയാത്ത വിധം പരാജയപ്പെട്ടിരുന്നതായി സ്റ്റേറ്റ് പോലീസ് വ്യക്തമാക്കി. തന്നെയുമല്ല, അപകടം നടന്ന സമയത്ത് ലിമോസിന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സ്‌കോട്ട് ലിസിനിച്ചിയക്ക് ലിമോസിന്‍ ഓടിക്കാനുള്ള ലൈസന്‍സും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ റോഡ് സുരക്ഷാ വീഴ്ച വരുത്തിയതിന് ഈ കമ്പനിയുടെ നാല് വാഹനങ്ങള്‍ റോഡില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് രേഖകളില്‍ പറയുന്നു. ഈ വിവരം നൗമന്‍ ഹുസൈന് അറിയാമായിരുന്നുവെന്നും സ്റ്റേറ്റ് പോലീസ് സൂപ്രണ്ട് ജോര്‍ജ് ബീച്ച് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മരിച്ചവര്‍ക്ക് വേണ്ടിയുള്ള ആദര സൂചകമായി ആല്‍ബനിയിലെ ഗവണ്മെന്റ് സ്ഥാപനങ്ങളുടേയും ക്യാപിറ്റോളിലേയും ദേശീയ പതാക താഴ്ത്തിക്കെട്ടി.
ഒക്ടോബര്‍ 6 ശനിയാഴ്ച രാവിലെയായിരുന്നു സ്‌കോഹരി കൗണ്ടി നിവാസികളെ നടുക്കിയ അപകടം നടന്നത്. ആല്‍ബനിയ്ക്കടുത്തുള്ള ചെറിയ പട്ടണമായ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള പതിനേഴ് യാത്രക്കാരെ വഹിച്ചുകൊണ്ട് സഞ്ചരിച്ച വാഹനം റൂട്ട് 30 ലൂടെയാണ് പോയിക്കൊണ്ടിരുന്നത്. ആ റോഡ് ചെന്നു മുട്ടുന്ന റൂട്ട് 30എയിലെ സ്റ്റോപ്പില്‍ നിര്‍ത്താതെ നിയന്ത്രണം വിട്ട് മുന്നോട്ടോടിച്ച് എതിര്‍ദിശയിലുള്ള ആപ്പിള്‍ ബാരല്‍ കൗണ്ടി സ്റ്റോറിന്റെ പാര്‍ക്കിംഗിലേക്ക് പാഞ്ഞു കയറി അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലൊന്നിലിടിച്ച്, അടുത്തു നിന്നിരുന്ന രണ്ടുപേരെ ഇടിച്ചു തെറിപ്പിക്കുകയും, തൊട്ടടുത്തുള്ള ചതുപ്പു നിറഞ്ഞ സ്ഥലത്തേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലിമോസിന്‍ പൂര്‍ണ്ണമായി തകരുകയും ഡ്രൈവറും പതിനേഴ് യാത്രക്കാരും സംഭവസ്ഥലത്തു വെച്ചു തന്നെ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. കൂട്ടത്തില്‍ പാര്‍ക്കിംഗില്‍ നിന്നിരുന്ന ഒരു പ്രൊഫസറും അദ്ദേഹത്തിന്റെ ഭാര്യാപിതാവും കൊല്ലപ്പെടുകയും ചെയ്തു. ലിമോസിനില്‍ യാത്ര ചെയ്തിരുന്നവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ജന്മദിനം ആഘോഷിക്കാന്‍ കൂപ്പര്‍സ്ടൗണ്‍ എന്ന സ്ഥലത്തുള്ള ബ്രൂവറിയിലേക്കായിരുന്നു എല്ലാവരുടേയും യാത്ര.
ഇവര്‍ യാത്ര ചെയ്തിരുന്ന 2001 മോഡല്‍ ഫോര്‍ഡ് എക്‌സ്‌കര്‍ഷന്‍ വാഹനം ലിമോസിന്‍ സര്‍വ്വീസിനായി ഉപയോഗിക്കാവുന്ന രീതിയിലല്ല നിര്‍മ്മിച്ചിരിക്കുന്നതെന്നും, അനധികൃതമായ മാറ്റങ്ങള്‍ വരുത്തി ലിമോസിനായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി പ്രതികരിച്ചത്.
മൊയ്തീന്‍ പുത്തന്‍ചിറ


Other News

  • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
  • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
  • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
  • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
  • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
  • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • പ്രളയ ദുരിതാശ്വാസം: 'നന്മ' യുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
  • പോള്‍ ജോണ്‍ ഫോമ ട്രഷറര്‍ സ്ഥാനാര്‍ഥി
  • വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോ. പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിയെ ഏല്പിക്കുന്നു
  • കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗീസിനും, ജോണ്‍ടൈറ്റസിനും
  • ഡാളസ് , ഫിലഡല്‍ഫിയാ ഫൊറോനകളില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്
  • Write A Comment

     
    Reload Image
    Add code here