കടക്കെണി; സിയേഴ്‌സ് പാപ്പര്‍ ഹര്‍ജി നല്‍കുന്നു

Thu,Oct 11,2018


ഷിക്കാഗോ: കടക്കെണിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ സിയേഴ്‌സ് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ പാപ്പര്‍ ഹര്‍ജി നല്‍കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹോഫ്മാന്‍ എസ്റ്റേറ്റ്‌സിലുള്ള അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പാപ്പര്‍ ഹര്‍ജി തയാറാക്കുന്നതില്‍ വിദഗ്ധരായ എം 3 പാര്‍ട്ടണേഴ്‌സില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച പേപ്പര്‍ വര്‍ക്കുകള്‍ നടത്തി വരികയാണ്.
അടുത്ത തിങ്കളാഴ്ച 134 മില്യണ്‍ ഡോളറിന്റെ കട ബാധ്യത സിയേഴ്‌സിന് തീര്‍ക്കേണ്ടതായുണ്ട്. ഇത് സാധ്യമാകുമെന്ന് കരുതുന്നില്ലാത്തതു കൊണ്ടാണ് പാപ്പര്‍ ഹര്‍ജിക്ക് കമ്പനി ഒരുങ്ങുന്നത്. അവസാന നിമിഷം കമ്പനി ചെയര്‍മാനും, സി.ഇ.ഒ യുമായ എഡ്വേര്‍ഡ് രക്ഷയ്ക്ക് എത്തുമെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. മുമ്പ് പല അവസരങ്ങളിലും കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയായ എഡ്വേര്‍ഡ് കടക്കെണിയില്‍ നിന്ന് കരകയറാന്‍ പണമിറക്കിയിരുന്നു.
പക്ഷേ, ഇത്തവണ അതുണ്ടാകില്ലെന്നും കമ്പനി ഉടച്ചു വാര്‍ക്കാന്‍ എഡ്വേര്‍ഡും ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിയേഴ്‌സിന്റെ മൊത്തമുള്ള കടബാധ്യതയായ 5.5 ബില്യണ്‍ ഡോളറില്‍ ഒരു ബില്യണ്‍ ഡോളറെങ്കിലും കുറവു വരുത്തുന്ന നടപടികളാണ് പരിഗണനയിലുള്ളത്. ഇതിനു പുറമേ 1.5 ബില്യണ്‍ ഡോളറിന്റെ റിയല്‍ എസ്റ്റേറ്റ് വില്‍പനയും, 1.75 ബില്യണ്‍ ഡോളറിന്റെ ആസ്തിയില്‍ വൈവിധ്യവത്കരണവും ലക്ഷ്യമിടുന്നു. എന്നാല്‍, കമ്പനിയുടെ മോശമായ സാമ്പത്തിക നിലയെ തുടര്‍ന്ന് വായ്പാ ദാതാക്കളുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ നൂറു കണക്കിന് സ്റ്റോറുകള്‍ക്ക് താഴു വീഴുകയുണ്ടായി.


Other News

  • ബേര്‍ണി സാന്‍ഡേഴ്‌സിന്റെ ഫണ്ട് റെയ്‌സിംഗ് എതിരാളികളെ ആശങ്കപ്പെടുത്തുന്നു; ഒരു ദിനം കൊണ്ട് സമാഹരിച്ചത് ആറു മില്യണ്‍ ഡോളര്‍
  • മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സ് കോര്‍പറേഷന്‍ പ്രസിഡന്റ്
  • ബ്രിട്ടന്‍ പൗരത്വം എടുത്തു കളഞ്ഞ ഷാമിമ ബീഗത്തെ രാജ്യത്തു പ്രവേശിപ്പിക്കില്ലെന്ന് ബംഗ്ലാദേശ്
  • 2021 ലെ ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
  • ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനും ചൈനയും അവസാനിപ്പിക്കണമെന്ന് അമേരിക്ക
  • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
  • പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ഫെബ്രുവരി 23 ന്
  • വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി
  • മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫറന്‍സ്; റാഫിള്‍ കിക്കോഫ് നടത്തി
  • ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
  • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
  • Write A Comment

     
    Reload Image
    Add code here