ബൈബിള്‍ കലോത്സവം ഡാളസില്‍; മാര്‍ മാത്യു മൂലക്കാട്ട് മുഖ്യാതിഥി

Thu,Oct 11,2018


ഡാളസ്: ക്‌നാനായ കാത്തലിക് റീജിയണിലെ ഹൂസ്റ്റണ്‍ ഫൊറോനാതല ബൈബിള്‍ കലോത്സവം ഒക്‌ടോബര്‍ 20 ന് ഡാളസിലെ ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കാത്തലിക് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അന്നു രാവിലെ 9.30 ന് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മിത്വത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കും. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ.തോമസ് മുളവനാല്‍, ഫൊറോനയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നാണ് മത്സരങ്ങള്‍ ആരംഭിക്കുക.
വൈകുന്നരം അഞ്ചു മണിക്ക് പൊതുസമ്മേളനവും സമ്മാനദാനവും നടക്കും. ആറു ണിക്ക് ഫോറോയിലെ മൂന്നു ദേവാലയങ്ങള്‍ അര മണിക്കൂര്‍ വിതം ദൈര്‍ഘ്യമുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുന്നതാണ്. തുടര്‍ന്ന് സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഡാളസ് എന്നിവിടങ്ങളിലെ ക്‌നാനായ കാത്തലിക് ദേവാലയങ്ങളാണ് ഫൊറോനാതല മത്സരത്തില്‍ പങ്കെടുക്കുക. ഇടവക തല മത്സരങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് ഫൊറോന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് സഭാ - സമുദായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ ഭക്തിഗാന ആലാപനം, ബെബിള്‍ കഥ പറച്ചില്‍, ഗ്രൂപ്പ് ഡാന്‍സ്, ലേഖന - കഥാ - കവിതാ രചനാ മത്സരം, പുരാതനപ്പാട്ട്, ബൈബിള്‍ ക്വിസ്, നടവിളി തുടങ്ങി വിവിധ മത്സരങ്ങള്‍ ബൈബിള്‍ കലോത്സവത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി ഫൊറാന വികാരി ഫാ.സുനി പടിഞ്ഞാറേക്കര ജനറല്‍ കണ്‍വീനറായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നു. ഫാ.ജോസ് ചിറപ്പുറത്ത്, ഫാ.ബിനോയി നാരമംഗലത്ത് - ജോയിന്റ് കണ്‍വീനേഴ്‌സ്, സുഭാഷ് അരീച്ചിറ - കണ്‍വീനര്‍, ബിബിന്‍ കളത്തില്‍ (ഡാളസ്), പീറ്റര്‍ ചാഴികാട്ട് (ഹൂസ്റ്റണ്‍), ബിജോ കാരക്കാട്ട് (സാന്‍ അന്റോണിയോ) - കോ ഓര്‍ഡിനേറ്റേഴ്‌സ് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ഇടവകതല മത്സരങ്ങള്‍ക്ക് ജിജി മൂന്നുപറയില്‍ (സാന്‍ അന്റോണിയോ), രഞ്ജിത് തറയില്‍ (ഡാളസ്), ജോണി ചെറുകര (ഹൂസ്റ്റണ്‍) എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.


Other News

 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
 • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
 • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
 • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
 • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
 • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • പ്രളയ ദുരിതാശ്വാസം: 'നന്മ' യുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • പോള്‍ ജോണ്‍ ഫോമ ട്രഷറര്‍ സ്ഥാനാര്‍ഥി
 • വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോ. പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിയെ ഏല്പിക്കുന്നു
 • കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗീസിനും, ജോണ്‍ടൈറ്റസിനും
 • ഡാളസ് , ഫിലഡല്‍ഫിയാ ഫൊറോനകളില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്
 • Write A Comment

   
  Reload Image
  Add code here