ഫോമായുടെ ദശാബ്ദി ആഘോഷം ഹൂസ്റ്റണില്‍ ഒക്‌ടോബര്‍ 20 ന്

Thu,Oct 11,2018


ഹൂസ്റ്റണ്‍: പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൂസ്റ്റണില്‍ ജന്മം കൊണ്ട ഫോമായുടെ ദശാബ്ദി ഒക്ടോബര്‍ ഇരുപതിന് ഹൂസ്റ്റണില്‍ വച്ച് ആഘോഷിക്കുന്നു. ഫോമായുടെ തുടക്കം മുതലുള്ള സാരഥികള്‍ പങ്കെടുക്കുന്ന ചടങ്ങ് സ്റ്റാഫോര്‍ഡിലെ മര്‍ഫി റോഡിലുള്ള പാരീസ് ബാങ്ക്വറ്റ് ഹാളിലാണ് ഒരുക്കുന്നത്.
അന്നു രാവിലെ പത്തു മണിക്ക് ജനറല്‍ ബോഡി യോഗത്തോടെയാണ് സമ്മേളത്തിനു തുടക്കമാകുന്നത്. തുടര്‍ന്ന് നാഷണല്‍ കമ്മിറ്റി മീറ്റിംഗ് ചേരും. വൈകുന്നേരം 5.30 നു നടക്കുന്ന പൊതുസമ്മേളനത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ നാഷണല്‍ പ്രസിഡന്റുമാരെയും ഒപ്പമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സിനെയും ആദരിക്കുന്നതാണ്. ഫോമാ നാഷണല്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ദശവത്സരാഘോഷം ഉദ്ഘാടനം ചെയ്യും. റീജനല്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാന്‍കുന്നേല്‍ സ്വാഗതം ആശംസിക്കും. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രമേശ് നാരായണനും മകള്‍ മധുശ്രിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ചടങ്ങിനു മാറ്റു കൂട്ടും.
വാര്‍ഷികാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. ശശിധരന്‍ നായര്‍, എം.ജി. മാത്യു, അനിയന്‍ ജോര്‍ജ് - മുഖ്യരക്ഷാധികാരികള്‍, റീജനല്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാന്‍കുന്നേല്‍, നാഷണല്‍ കമ്മറ്റി അംഗങ്ങളായ രാജന്‍ യോഹന്നാന്‍, പ്രേംദാസ് മാമഴിയില്‍, സെക്രട്ടറി - ഡോ. സാം ജോസഫ്, ട്രഷറര്‍ - സണ്ണി കാരിക്കല്‍, ഫിനാന്‍സ് കമ്മറ്റി - ബേബി മണക്കുന്നേല്‍, ബാബു തേക്കേക്കര, പ്രോഗ്രാം കമ്മിറ്റി - ജോര്‍ജ് കോളച്ചേരി, ജോര്‍ജ് കാക്കനാട്, ഫുഡ് - മൈസൂര്‍ തമ്പി, തോമസ് സ്‌കറിയ, ബാങ്ക്വറ്റ് - ജിജു കുളങ്ങര, വത്സന്‍ മഠത്തില്‍ പറമ്പില്‍, യാത്രാ - താമസ സൗകര്യം - തോമസ് ഐപ്പ്, റിസപ്ഷന്‍ ആന്റ് ഹോസ്പിറ്റാലിറ്റി - സുരേഷ് രാമകൃഷ്ണന്‍, ബാബു മുല്ലശ്ശേരില്‍, പബ്ലിസിറ്റി ആന്‍ഡ് മീഡിയ - എ.സി. ജോര്‍ജ്, ജോര്‍ജ് ഈപ്പന്‍, ശങ്കരന്‍കുട്ടി, സൈമണ്‍ ചാക്കോ, ജീമോന്‍ റാന്നി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ദശാബ്ദി ആഘോഷത്തിനു വേണ്ടി അണിയറയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.


Other News

 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
 • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
 • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
 • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
 • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
 • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • പ്രളയ ദുരിതാശ്വാസം: 'നന്മ' യുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • പോള്‍ ജോണ്‍ ഫോമ ട്രഷറര്‍ സ്ഥാനാര്‍ഥി
 • വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോ. പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിയെ ഏല്പിക്കുന്നു
 • കീന്‍ അവാര്‍ഡുകള്‍ ദിലീപ് വര്‍ഗീസിനും, ജോണ്‍ടൈറ്റസിനും
 • ഡാളസ് , ഫിലഡല്‍ഫിയാ ഫൊറോനകളില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്
 • Write A Comment

   
  Reload Image
  Add code here