ആത്മീയ നിറവില്‍ കൃപാഭിഷേക ധ്യാനം

Wed,Dec 05,2018


ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ അണക്കര മരീയന്‍ റിട്രീറ്റ് സെന്റ്റര്‍ ഡയറക്ടര്‍ ഫാ.ഡോമിനിക് വാളന്മനാല്‍ നയിച്ച കൃപാഭിഷേക ധ്യാനത്തിലും വിടുതല്‍ ശ്രുശ്രുഷയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു . ഷിക്കാഗോ നോര്‍ത്ത് സബര്‍ബനിലുളള വെസ്റ്റിന്‍ ഹോട്ടലില്‍ നടത്തിയ ചതുര്‍ദിന റസിഡന്‍ഷ്യല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ധ്യാനത്തിന്റെ പ്രാരംഭ ദിനത്തിലെ വിശുദ്ധ ബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വചനസന്ദേശം നല്‍കി കൃപാഭിഷേകം ഉദ്ഘാടനം ചെയ്തു .
ദിവ്യബലിയില്‍ ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, ഫാ. ഡൊമിനിക് വളന്മനാല്‍ , ഫാ.ബിന്‍സ് ചേത്തലില്‍, ഫാ.പോള്‍ ചാലിശ്ശേരി, ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ വിവിധ ദേശങ്ങളില്‍ നിന്നും കാനഡായില്‍ നിന്നും നിരവധി വിശ്വാസികള്‍ കൃപാഭിഷേക ധ്യാനത്തില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു. ഏറെനാളത്തെ പ്രാര്‍ത്ഥന ഒരുക്കത്തോടെ അടുക്കും, ചിട്ടയോടെ നടത്തപ്പെട്ട ധ്യാനത്തിന് ചര്‍ച്ച് പ്രയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍


Other News

 • ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • ജയിംസ് കൂടല്‍ ഐ.ഒ.സി മെമ്പര്‍ഷിപ് കാമ്പയിന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍
 • ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു
 • അമേരിക്കയുടെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത ഹിമവര്‍ഷം; കുറഞ്ഞത് മൂന്നു പേര്‍ മരിച്ചു; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ നേതൃത്വം
 • ഡിട്രോയിറ്റ് കേരള ക്ലബിന് നവ നേതൃത്വം
 • സീറോ മലബാര്‍ കണ്‍വന്‍ഷന്‍; സ്പ്രിങ്ങില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • 'മാഗ്' വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 15 ന്
 • ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കുന്നു
 • മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആഘോഷിച്ചു
 • ഷിക്കാഗോയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി
 • Write A Comment

   
  Reload Image
  Add code here