ഫോമാ വില്ലേജ് പ്രൊജക്ടിലേക്ക് ആറ് വീടുകള്‍ നല്‍കി 'മങ്ക'

Wed,Dec 05,2018


കാലിഫോര്‍ണിയ: കേരളത്തിലെ മഹാപ്രളയത്തെ തുടര്‍ന്ന് ഫോമാ ഏറ്റെടുത്തു നടത്തുന്ന ചാരിറ്റി പദ്ധതിയായ ഫോമാ വില്ലേജ് പ്രോജക്ടിന് ആറ് വീടുകള്‍ ഒരുക്കി മലയാളി അസോസിയേഷന്‍ ഓഫ്‌നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) മാതൃകയാകുന്നു.
പ്രളയനാന്തര കേരളത്തെ സഹായിക്കാന്‍ ഏതാണ്ട് ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക ) ശേഖരിച്ചത്. അന്‍പതിനായിരം ഡോളര്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബാക്കിയുള്ള തുകയാണ് ഫോമയുടെ വില്ലേജ് പ്രോജക്ടിനായി നല്‍കുന്നത്.
പ്രസിഡന്റ് സജന്‍ മൂലെപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ്, ട്രഷറര്‍ ലിജു ജോണ്‍, മങ്ക ട്രസ്റ്റിബോര്‍ഡ് അംഗമായ റീനു ചെറിയാന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മങ്ക മുന്‍ പ്രസിഡന്റ് ഗീത ജോര്‍ജ്, മലയാളി സംഘടനകളായ 'കിളിക്കൂട്', 'മോഹം', തെലുങ്ക് അസോസിയേഷന്‍, തമിഴ് മന്‍ട്രം തുടങ്ങിയ സംഘടനകളുടെയും, വ്യക്തികളുടെയും സഹായ സഹകരണങ്ങളിലൂടെയാണ് പ്രളയ ദുരിതാശ്വാസത്തിനായുള്ള തുക സമാഹരിച്ചത്.
പന്തളം ബിജു തോമസ്


Other News

 • വൈറ്റ്ഹൗസില്‍ നിന്ന് വീണ്ടും പടിയിറക്കം ;ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി സ്ഥാനമൊഴിയുന്നു
 • ഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍
 • വില്യം ബ്രാര്‍ പുതിയ യു.എസ് അറ്റോര്‍ണി ജനറല്‍; പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ചില കാര്യങ്ങള്‍ ബ്രാര്‍ വിമര്‍ശിച്ചിരുന്നു
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നീക്കണമെന്ന ഹര്‍ജി പ്രതിഭാഗം പിന്‍വലിച്ചു
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; ചാര്‍ജുകളൊന്നും ഉപേക്ഷിക്കില്ലെന്ന് പ്രോസിക്യൂഷന്‍, തടസവാദമുന്നയിച്ച് പ്രതിഭാഗം
 • സീറോ മലബാര്‍ കണ്‍വന്‍ഷന്‍; ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് നടത്തി
 • അനുസ്മരണാ പ്രസംഗത്തില്‍ വിതുമ്പി ബുഷ് ജൂണിയര്‍; സീനിയര്‍ ബുഷിന് ആദരമര്‍പ്പിക്കാന്‍ ജീവിച്ചിരിക്കുന്ന എല്ലാ യു.എസ് പ്രസിഡന്റുമാരും എത്തി
 • ഫൈന്‍ ആര്‍ട്ട്‌സ് നാടകം ഡാളസില്‍ അരങ്ങേറുന്നു
 • 'സാമ' ഭാരവാഹികളെ തെരഞ്ഞെടുത്തു
 • എസ്.എം.സി.സി എക്യുമെനിക്കല്‍ തീര്‍ത്ഥാടനം ഒരുക്കുന്നു
 • Write A Comment

   
  Reload Image
  Add code here