എസ്.എം.സി.സി എക്യുമെനിക്കല്‍ തീര്‍ത്ഥാടനം ഒരുക്കുന്നു

Wed,Dec 05,2018


മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എക്യുമെനിക്കല്‍ തീര്‍ഥാടനം നടത്തുന്നു. 2019 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ടു വരെ തീയതി വരെ വിശുദ്ധ നാട്ടിലൂടെ നടത്തുന്ന പ്രാര്‍ത്ഥനാ പൂര്‍ണമായ എക്യുമേനിയ്ക്കല്‍ തീര്‍ത്ഥാടനത്തിന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി നേതൃത്വം നല്‍കും.
കോറല്‍ സ്പ്രിംഗ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറാന വികാരിയും എസ്.എം.സി.സി ചാപ്ലയിനുമായ ഫാ. തോമസ് കടുകപ്പള്ളി, എസ്.എം.സി.സി പ്രസിഡന്റ് മാത്യു പൂവന്‍, സെക്രട്ടറി ജിമ്മി ജോസ് തുടങ്ങിയവര്‍ തീര്‍ഥാന ക്രമീകരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അമ്പത് നോമ്പിന്റെ അവസാന ആഴ്ചകളില്‍ നടത്തുന്ന എക്യുമെനിക്കല്‍ തീര്‍ത്ഥാടനത്തിന്റെ യാത്രാ, ഭക്ഷണം, താമസം തുടങ്ങിയ ഉള്‍പ്പെടെ ഒരാള്‍ക്ക് 2489 ഡോളറാണ് ചെലവ് വരുന്നത്.
എക്യുമെനിക്കല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ടൂര്‍ ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോളിന്‍ മാത്യുവിനെ 925-678-0798 എന്ന നമ്പറിലോ, ടോള്‍ഫ്രീ നമ്പറായ 1-844-483-0331 ലോ, അല്ലെങ്കില്‍ info@triotravelsusa.com എന്ന ഇ മെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് ടൂര്‍ കോ- ഓര്‍ഡിനേറ്റര്‍ ജോയ് കുറ്റിയാനി അറിയിച്ചു.
കൂടാതെ എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2019 സെപ്റ്റംബര്‍ 13 മുതല്‍ 22 വരെ പത്ത് ദിവസത്തെ ആഫ്രിക്കന്‍ സഫാരി, കെനിയ-ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ പുതുമനിറഞ്ഞ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയുള്ള ലിഷര്‍ ടൂറും നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ജോയ് കുറ്റിയാനി


Other News

 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • ആതുര സേവന രംഗത്ത് കേരളത്തിന് മികവുറ്റ പാരമ്പര്യം : ഡോ. എം. വി പിള്ള
 • മാര്‍ത്തോമ്മാ സേവികാസംഘം നഴ്‌സുമാരെ ആദരിച്ചു
 • ഡോ. ഗീതാ ഗോപിനാഥിന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്
 • പ്രൊഫ.കോശി തലയ്ക്കലിനെ ആദരിച്ചു
 • കോട്ടയം ഹൂസ്റ്റണ്‍ ക്ലബ്ബിന് പുതിയ സാരഥികള്‍
 • ടെക്‌സാസ് കപ്പ് : ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍
 • Write A Comment

   
  Reload Image
  Add code here