'സാമ' ഭാരവാഹികളെ തെരഞ്ഞെടുത്തു

Wed,Dec 05,2018


ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് ഏരിയാ മലയാളി അസോസിയേഷന്റെ (സാമ) യോഗം സൗത്ത് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ഹാളില്‍ കൂടി2019 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജിജി ഒലിക്കനും, സെക്രട്ടറിയായി ജോജി ജോസഫും, ട്രഷററായി ജിജി പുഞ്ചത്തലക്കലും തുടരുവാന്‍ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഡോ. അഡ്വ. മാത്യു വൈരമണ്‍ - ലീഗല്‍ അഡൈ്വസര്‍, ജിജു കുളങ്ങര - ഇവന്റ്‌സ്, റോയി തീയാടിക്കല്‍, ജേക്കബ് ബേബി ചാക്കോ - കള്‍ച്ചറല്‍, അനില്‍ ആറന്മുള - പി.ആര്‍.ഒ, രാജന്‍ പിള്ള, ദാനിയേല്‍ - മെമ്പര്‍ഷിപ്പ്, എബി ഈശോ - ചാരിറ്റി ആന്‍ഡ് മെഡിക്കല്‍, കിരണ്‍ ആന്റ് കെവിന്‍ - യൂത്ത് അഫയേഴ്‌സ് എന്നിവരാണ് .
'സാമ'യുടെ ന്യൂഇയര്‍ ആന്റ് ഫാമിലി നൈറ്റ് ജനുവരി 5 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചു. അതോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജിനെയും, കൗണ്ടി കോര്‍ട്ട് അറ്റ് ലോ 3 ജഡ്ജ് ജൂലി മാത്യുവിനെയും ആദരിക്കുന്നതാണ്.
മാത്യു വൈരമണ്‍


Other News

 • കേസ് നടത്തിപ്പ് ഫീസായി സ്റ്റോമി ഡാനിയല്‍സ് മൂന്നു ലക്ഷം ഡോളര്‍ ട്രമ്പിന് നല്‍കണമെന്ന് കോടതി
 • ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • ജയിംസ് കൂടല്‍ ഐ.ഒ.സി മെമ്പര്‍ഷിപ് കാമ്പയിന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍
 • ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു
 • അമേരിക്കയുടെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത ഹിമവര്‍ഷം; കുറഞ്ഞത് മൂന്നു പേര്‍ മരിച്ചു; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ നേതൃത്വം
 • ഡിട്രോയിറ്റ് കേരള ക്ലബിന് നവ നേതൃത്വം
 • സീറോ മലബാര്‍ കണ്‍വന്‍ഷന്‍; സ്പ്രിങ്ങില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • 'മാഗ്' വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 15 ന്
 • ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കുന്നു
 • മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here