ഫൈന്‍ ആര്‍ട്ട്‌സ് നാടകം ഡാളസില്‍ അരങ്ങേറുന്നു

Wed,Dec 05,2018


ഡാളസ്: ഫൈന്‍ ആര്‍ട്ട്‌സ് മലയാളം നാടകം 'കടലോളം കനിവ്'ഡാളസില്‍ അരങ്ങേറുന്നു. ഡിസം 8 ശനിയാഴ്ച വൈകുന്നേരം ഫാര്‍മേഴ്‌സ് ബ്രാഞ്ച് ദി മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസിന്റെ 'ഓക് ഷന്‍ ആന്റ് ഡാന്‍സ് - ഡിന്നര്‍ - ഡ്രാമ' എന്ന് പേരിട്ടിരിക്കുന്ന ക്രിസ്മസ് ബാങ്ക്വറ്റ് പരിപാടിയുടെ ഭാഗമായാണ് നാടകം നടക്കുന്നത്. വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ക്കൊപ്പം വ്യത്യസ്ഥമായ വിഭവങ്ങളടങ്ങിയ ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. പള്ളിക്കെട്ടിടത്തോടു ചേര്‍ന്നുള്ള മാര്‍ത്തോമ്മ ഇവന്റ് സെന്ററിലാണ് പരിപാടികള്‍ നടക്കുന്നത്.
കേരള മണ്ണില്‍ ഇപ്പോഴും സജീവമായ ചര്‍ച്ചയിലുള്ള ദയാവധത്തിന്റെ പശ്ചാത്തലത്തില്‍ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര എഴുതിയ നാടകമാണ് 'കടലോളം കനിവ്'. സ്‌റ്റേജില്‍ ലൈവ് ആയ സംഭാഷണങ്ങളോടെ എത്തുന്ന അമേരിക്കയിലെ ചുരുക്കം ചില നാടക സംഘങ്ങളിലൊന്നാണ് ഫൈന്‍ ആര്‍ട്ട്‌സ് മലയാളം. രക്ഷാധികാരി പി.ടി. ചാക്കോയുടെ (മലേഷ്യ) നേതൃത്വത്തില്‍ 15 അംഗ കലാസംഘമാണ് ഡാളസിലെത്തുന്ന്ത്.


Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here