അനുസ്മരണാ പ്രസംഗത്തില്‍ വിതുമ്പി ബുഷ് ജൂണിയര്‍; സീനിയര്‍ ബുഷിന് ആദരമര്‍പ്പിക്കാന്‍ ജീവിച്ചിരിക്കുന്ന എല്ലാ യു.എസ് പ്രസിഡന്റുമാരും എത്തി

Wed,Dec 05,2018


വാഷിംഗ്ടണ്‍ ഡി സി: നാഷണല്‍ കത്തീഡ്രലില്‍ പിതാവിന് വിട നല്‍കിക്കൊണ്ട് പ്രസംഗിക്കുമ്പോള്‍ ജൂണിയര്‍ ബുഷിന്റെ വാക്കുകള്‍ പലപ്പോഴും ഇടറി. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രസിഡന്റ് ജോര്ഡജ് എച്ച് ഡബ്ലു ബുഷിന് രാഷ്ട്രത്തിന്റെ ആദരമര്‍പ്പിച്ച ചടങ്ങില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റുമാരെല്ലാം സന്നിഹിതരായിരുന്നു. മുന്‍ പ്രസിഡന്റിന് അനുശോചന പ്രസംഗം നടത്തിയത് മറ്റൊരു മുന്‍ പ്രസിഡന്റായിരുന്നു എന്നതും പ്രത്യേകതയായി.
പൊതുസേവനം കുലീനത്വം നിറഞ്ഞതും ആവശ്യവുമാണെന്ന് പിതാവ് തങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും, പരാജയങ്ങള്‍ ഒരു സമ്പൂര്‍ണ ജീവിതത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ചിരുന്നുവെന്നും ജൂണിയര്‍ ബുഷ് പ്രസംഗത്തില്‍ പറഞ്ഞു. പരാജയങ്ങളില്‍ തളരരുതെന്നും, തിരിച്ചടികളിലൂടെ കരുത്തു നേടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. ഞങ്ങളുടെ കണ്ണുനീര്‍ ഞങ്ങള്‍ എത്രമാത്രം അങ്ങയെ സ്‌നേഹിച്ചിരുന്നുവെന്ന് വിളിച്ചോതുന്നു. ഒരു മകനോ മകള്‍ക്കോ ലഭിക്കാവുന്ന ഏറ്റവും നല്ല പിതാവാണെന്നു പറയുമ്പോഴേക്കും ജൂണിയര്‍ ബുഷിന്റെ കണ്ഠം ഇടറിയിരുന്നു.
കത്തീഡ്രലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനു പുറമ മുന്‍ പ്രസിഡന്റുമാരായാ ബരാക് ഒബാമ, ബിന്‍ ക്ലിന്റണ്‍, ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ മുന്‍നിരയില്‍ അടുത്തടുത്തായി ഇരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ജോര്‍ദാനിലെ അബ്ദുള്ള രാജാവ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജര്‍ തുടങ്ങി വിവധ ലോക നേതാക്കള്‍ സീനിയര്‍ ബുഷിന് ആദരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ദേശീയ പതാകയില്‍ പൊതിഞ്ഞ സീനിയര്‍ ബുഷിന്റെ ശവമഞ്ചം ടെക്‌സാസില്‍ തിരികെ കൊണ്ടുവന്ന ശേഷം വ്യാഴാഴ്ച ജോര്‍ജ് എച്ച് ഡബ്ലു ബുഷ് പബ്ലിക് ലൈബ്രറിയില്‍ സംസ്‌കാരിക്കുന്നതാണ്. സീനിയര്‍ ബുഷിന്റെ ബഹുമാനാര്‍ഥം പേരു നല്‍കിയ ബുഷ് 4141 എന്ന ട്രെയിനിലാവും അന്ത്യവിശ്രമ സ്ഥലത്തേക്ക് ശവമഞ്ചം എത്തിക്കുക.


Other News

  • വൈറ്റ്ഹൗസില്‍ നിന്ന് വീണ്ടും പടിയിറക്കം ;ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി സ്ഥാനമൊഴിയുന്നു
  • ഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍
  • വില്യം ബ്രാര്‍ പുതിയ യു.എസ് അറ്റോര്‍ണി ജനറല്‍; പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ചില കാര്യങ്ങള്‍ ബ്രാര്‍ വിമര്‍ശിച്ചിരുന്നു
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നീക്കണമെന്ന ഹര്‍ജി പ്രതിഭാഗം പിന്‍വലിച്ചു
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; ചാര്‍ജുകളൊന്നും ഉപേക്ഷിക്കില്ലെന്ന് പ്രോസിക്യൂഷന്‍, തടസവാദമുന്നയിച്ച് പ്രതിഭാഗം
  • സീറോ മലബാര്‍ കണ്‍വന്‍ഷന്‍; ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് നടത്തി
  • ഫൈന്‍ ആര്‍ട്ട്‌സ് നാടകം ഡാളസില്‍ അരങ്ങേറുന്നു
  • 'സാമ' ഭാരവാഹികളെ തെരഞ്ഞെടുത്തു
  • എസ്.എം.സി.സി എക്യുമെനിക്കല്‍ തീര്‍ത്ഥാടനം ഒരുക്കുന്നു
  • ഫോമാ വില്ലേജ് പ്രൊജക്ടിലേക്ക് ആറ് വീടുകള്‍ നല്‍കി 'മങ്ക'
  • Write A Comment

     
    Reload Image
    Add code here