പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; ചാര്‍ജുകളൊന്നും ഉപേക്ഷിക്കില്ലെന്ന് പ്രോസിക്യൂഷന്‍, തടസവാദമുന്നയിച്ച് പ്രതിഭാഗം

Thu,Dec 06,2018


സ്പ്രിംഗ്ഫീല്‍ഡ് (ഇല്ലിനോയി): നാലര വര്‍ഷത്തിലധികമായി അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നൊമ്പരമായി നിലനില്‍ക്കുന്ന പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ ചാര്‍ജുകളൊന്നും ഉപേക്ഷിക്കപ്പെടില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രവീണ്‍ വധവുമായി ബന്ധപ്പെട്ട് നിലവിലുള്ള 2017സി.എഫ്332 കേസ് ഡിസ്മിസ് ചെയ്യാന്‍ വില്യംസണ്‍ കൗണ്ടി ജഡ്ജി ജെഫ്രി ഗോഫിനെറ്റ് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച അവസരത്തിലാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഡേവഡ് റോബിന്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ നമ്പറിലുള്ള കേസില്‍ പ്രതി ഗേജ് ബഥൂണ്‍ കുറ്റക്കരനാണെന്ന് ജുറി വിധിച്ചെങ്കിലും, കുറ്റപത്രത്തിലെ ഒരു വാക്ക് സംശയമുയര്‍ത്തിയോ എന്ന സന്ദേഹമുയര്‍ത്തി സര്‍ക്യൂട്ട് കോടതി ജഡ്ജി പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയും, ഇല്ലിനോയി സുപ്രീംകോടതി അപ്പീല്‍ നിരസിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കേസ് ഡിസിമിസ് ചെയ്യാന്‍ അനുമതി തേടിയത്. കുറ്റപത്രത്തില്‍ 'പിഴവ്' ഉണ്ടെന്ന് ജഡ്ജി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഈ കുറ്റപത്രവുമായി മുന്നോട്ടുപോകാനാവില്ല. അതുകൊണ്ടാണ് നിലവിലുള്ള കേസ് ഡിസ്മസിസ് ചെയ്ത ശേഷം കേസ് വീണ്ടും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പ്രോസിക്യൂഷന്‍ തുടങ്ങിയിരിക്കുന്നത്. വേഗതയില്‍ കേസ് വിചാരണ നടത്തണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
പ്രോസക്യൂഷന്റെ നടപടിക്ക് പ്രതിവഭാഗം തടവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കേസ് എന്നന്നേക്കുമായി ഡിസിമിസ് ചെയ്യണമെന്നും, ഗേജിനെ ഇനി ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും, ഈ കേസില്‍ നിന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നീക്കം ചെയ്യണമെന്നുള്ള വാദമാണ് പ്രതിഭാഗം അറ്റോര്‍ണി ഉയര്‍ത്തിയത്. ജാക്‌സണ്‍ കൗണ്ടിയിലെ സര്‍ക്യൂട്ട് കോടതി ചീഫ് ജഡ്ജി തന്നെ നിയോഗിച്ചിട്ടുള്ളത് 2017സി.എഫ്332 എന്ന നമ്പറിലുള്ള കേസ് പരിഗണിക്കാന്‍ മാത്രമാണ് ജഡ്ജി ജെഫ്രി ഗോഫിനെറ്റ് വ്യക്തമാക്കി. ഈ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ച നടപടി 2015 ല്‍ ഉണ്ടായതാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ പരിഗണനയില്‍ വരുന്ന വിഷയമല്ല. കേസ് ഡിസിമിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യം മാത്രം പരിശോധിക്കാനാണ് ചീഫ് ജഡ്ജി ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കേസില്‍ ജനുവരി ഒമ്പതിന് വീണ്ടും വാദം കേള്‍ക്കുന്നതാണ്. ജൂറി ഡ്യൂട്ടി ചെയ്യുന്നവരെ സംരക്ഷിക്കുവാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ജഡ്ജി ജെഫ്രി ഗോഫിനെറ്റ് കോടതയില്‍ വ്യക്തമാക്കി. ഗേജിനെ കുറ്റക്കരനായി വിധിച്ച ജൂറി സംഘത്തിലെ ഒരംഗത്തെ ഗേജുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടപടികള്‍ പുരോഗമിച്ചു വരികയാണ്. പ്രോസിക്യൂഷനില്‍ തികഞ്ഞ വിശ്വാസമുണ്ടെന്നും, വൈകിയാണെങ്കിലും കേസില്‍ നീതി ലഭിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ലെന്നും പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസ് പറഞ്ഞു.


Other News

 • ലൈംഗിക ചൂഷണം: മുന്‍ അമേരിക്കന്‍ കര്‍ദിനാളിനെ പൗരോഹിത്യ പദവിയില്‍ നിന്ന് നീക്കം ചെയ്തു
 • അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്താന്‍ നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ട്രമ്പ്; വരാന്‍ പോകുന്നത് നിയമ പോരാട്ടം
 • സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്ക
 • ചിക്കാഗോയിൽ നിന്ന്​ 65 കിലോമീറ്റർ അകലെ അറോറയിയില്‍ വെടിവെപ്പ്; അഞ്ച്​ മരണം
 • മതില്‍ വിഷയത്തില്‍ രണ്ടും കല്‍പിച്ച് ട്രമ്പ്; ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും ജനപ്രതിനിധി സഭ നോക്കിയിരിക്കില്ല
 • സിറിയയില്‍ നിന്നുള്ള സേനാ പിന്മാറ്റം; ട്രമ്പിന്റെ തീരുമാനത്തോടു വിയോജിപ്പു പ്രകടിപ്പിച്ച് മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ജനറല്‍ രംഗത്ത്
 • ഷട്ട്ഡൗണ്‍ ഒഴിവാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ബില്ലില്‍ ട്രമ്പ് ഒപ്പുവയ്ക്കും; നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്തും
 • ഷിക്കോഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പുതിയ വികാരിക്ക് സ്വീകരണം
 • ധര്‍മ്മ സംവാദ പരമ്പരയുടെ സമാപനം ന്യൂയോര്‍ക്കില്‍
 • സംസ്ഥാന - പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പ്; ന്യൂയോര്‍ക്കില്‍ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ നിര്‍മിക്കാനുള്ള നീക്കം ആമസോണ്‍ ഉപേക്ഷിച്ചു
 • ഇറാനു വേണ്ടി ചാരപ്പണി നടത്തിയ മുന്‍ അമേരിക്കന്‍ വ്യോമസേനാ ഓഫീസര്‍ മോനിക്കയ്‌ക്കെതിരേ കുറ്റപത്രം
 • Write A Comment

   
  Reload Image
  Add code here