സീറോ മലബാര്‍ കണ്‍വന്‍ഷന്‍; ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് നടത്തി

Thu,Dec 06,2018


ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണില്‍ വച്ചു നടത്തുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ ലോംഗ്‌ഐലന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയിലെ രജിസ്ട്രഷന്‍ കിക്കോഫ് നടത്തി. ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടാണ് കിക്കോഫ് ഉദ്ഘാടനം ചെയ്തത്. ആദ്യ രജിസ്‌ട്രേഷന്‍ സ്‌പോണ്‍സര്‍ പോള്‍ തോമസും കുടുംബവും, ആദ്യ റാഫിള്‍ ടിക്കറ്റ് വിന്‍സന്റ് വാതപ്പള്ളിയും സ്വീകരിച്ചു.
അമേരിക്കയിലേക്കു കുടിയേറിയിട്ടുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കൂട്ടായ്മ വര്‍ത്തുന്നതില്‍ കണ്‍വന്‍ഷന്‍ വലിയ പങ്കു വഹിക്കുമെന്ന് മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. ഫ്‌ളോറിഡയില്‍ നടന്ന അഞ്ചാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്റെ കണ്‍വീനറായിരുന്ന ഇടവക വികാരി ഫാ.ജോണ്‍ മേലേപ്പുറം കണ്‍വന്‍ഷന്റെ പ്രധാന്യം വിശദീകരിച്ചു.
ട്രസ്റ്റിമാരായ ജേക്കബ് മുടക്കോടില്‍, ബിജു പുതുശേരി, വിന്‍സന്റ് വാതപ്പള്ളി, ജയിംസ് തോമസ്, ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അനീഷ് കാനാട്ട്, റെജി കുര്യന്‍, മാത്യു തോമസ്, ലാലി ജോസ് കളപ്പുരയ്ക്കല്‍, ലിസി മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
സണ്ണി ടോം


Other News

 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • ആതുര സേവന രംഗത്ത് കേരളത്തിന് മികവുറ്റ പാരമ്പര്യം : ഡോ. എം. വി പിള്ള
 • മാര്‍ത്തോമ്മാ സേവികാസംഘം നഴ്‌സുമാരെ ആദരിച്ചു
 • ഡോ. ഗീതാ ഗോപിനാഥിന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്
 • പ്രൊഫ.കോശി തലയ്ക്കലിനെ ആദരിച്ചു
 • കോട്ടയം ഹൂസ്റ്റണ്‍ ക്ലബ്ബിന് പുതിയ സാരഥികള്‍
 • ടെക്‌സാസ് കപ്പ് : ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍
 • Write A Comment

   
  Reload Image
  Add code here