വില്ലേജ് പദ്ധതി: ഫോമയും തണലും കൈകോര്‍ക്കുന്നു

Thu,Jan 10,2019


ന്യൂയോര്‍ക്ക്: ഫോമ വില്ലേജ് പദ്ധതിയിലേക്ക് മലബാറിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും മുന്നിട്ട് നില്‍ക്കുന്ന തണല്‍ പങ്കാളിയാവുന്നു. ഇത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ഫോമാ - തണല്‍ ഭാരവാഹികളുടെ യോഗത്തില്‍ ധാരണയായി.
മലബാര്‍ കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, അഗതി മന്ദിരങ്ങളും, ആരോഗ്യ സേവനങ്ങളും നടത്തുന്ന 'തണല്‍' ഇതിനോടകം ആയിരത്തിലധികം വീടുകള്‍ സാധാരണക്കാര്‍ക്കായി പണിതു നല്‍കി കഴിഞ്ഞു. ഇതിന് ചുക്കാന്‍ പിടിക്കുന്നത് തണല്‍ ചെയര്‍മാന്‍ ഡോ.ഇഡ്രിസ് അഹമദ് ആണ്. ഫോമയോടൊപ്പം തണല്‍ കൂടി പങ്കാളിയാവുന്നതോടു കൂടി പ്രളയബാധിതര്‍ക്കായി ഫോമാ വില്ലേജ് പദ്ധതി വളരെ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോമാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
വടകര തണല്‍ ഓഫീസില്‍ വെച്ച് നടന്ന യോഗത്തില്‍ തണല്‍ ചെയര്‍മാന്‍ ഡോ.ഇഡ്രിസ് അഹമദ്, സെക്രട്ടറി നാസര്‍, ചീഫ് എഞ്ചിനീയര്‍ റഫീഖ് തുടങ്ങിയവരും, ഫോമയെ പ്രതിനിധീകരിച്ചു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം എന്നിവരും പങ്കെടുത്തു.
രവിശങ്കര്‍


Other News

 • ശ്രീലങ്ക സ്‌ഫോടനം; ചാവേറുകളായ സഹോദരന്മാരുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
 • വൈറ്റ്ഹൗസിലേക്ക് മത്സരിക്കാന്‍ ജോ ബൈഡനും; മുന്‍ വൈസ് പ്രസിഡന്റിന് ഇത് മൂന്നാമത്തെ ശ്രമം
 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • Write A Comment

   
  Reload Image
  Add code here