ഷിക്കാഗോ സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍ നടത്തി

Thu,Jan 10,2019


ഷിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ തുടര്‍ കോളേജ് വിദ്യാഭ്യാസത്തിനു പ്രയോജന പ്രദമായ നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ സെമിനാറിന് ഡോ. അജിമോള്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി.
കോളേജ് വിദ്യാര്‍ഥികള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും ഫലപ്രദമായി അവയെ നേരിടേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു . അസിസ്റ്റന്റ് വികാരി ഫാ .ബിന്‍സ് ചേത്തലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച് എക്‌സിക്യൂട്ടീവും അധ്യാപകരും സെമിനാറിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. നൂറിലധികം മാതാപിതാക്കള്‍ പങ്കെടുത്ത സെമിനാറിന് ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ആശംസകള്‍ നേര്‍ന്നു .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍


Other News

  • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
  • യുഎസിലെ ഭരണ സ്തംഭനം അവസാനിപ്പിക്കാന്‍ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്; മതില്‍ നിര്‍മാണ ഫണ്ട് ഡ്രീമര്‍മാരില്‍ നിന്ന് ഈടാക്കണം
  • അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിച്ച എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് അത് എത്രകാലം തുടരാനാകും എന്ന ആശങ്ക വര്‍ധിക്കുന്നു; വിഷയം കോടതിയുടെ പരിഗണനയില്‍
  • ശീതക്കാറ്റില്‍ അമേരിക്കയുടെ പല ഭാഗങ്ങളും തണുത്തു വിറയ്ക്കുന്നു; അയ്യായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • മോസ്‌കോയിലെ ട്രമ്പ് ടവര്‍: ബുസ്ഫീഡ് ന്യൂസ് റിപ്പോര്‍ട്ട് തള്ളി മ്യൂള്ളര്‍, ട്രമ്പിന് ആശ്വാസം
  • രണ്ടാമത് ട്രമ്പ് - കിം ഉച്ചകോടി അടുത്ത മാസം നടക്കുമെന്ന് വൈറ്റ്ഹൗസ്; വിയറ്റ്‌നാം വേദിയാകുമെന്ന് കരുതപ്പെടുന്നു
  • അമേരിക്കയിലെ ആശുപത്രികള്‍ ഇനി മുതല്‍ നിരക്കുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണം
  • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റി തെളിവുണ്ടെന്ന് അവകാശപ്പെട്ട ബെലാറഷ്യന്‍ മോഡലിനെ മോസ്‌കോയില്‍ അറസ്റ്റു ചെയ്തു
  • മോസ്‌കോയിലെ ട്രമ്പ് ടവര്‍: കോണ്‍ഗ്രസ് കമ്മിറ്റി മുമ്പാകെ കള്ളം പറയാന്‍ മൈക്കിള്‍ കോഹനു ട്രമ്പ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ട്രമ്പ്
  • ഫോമായുടെ സേവനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലും
  • സ്വര്‍ഗ സംഗീതവുമായി അല്‍ഫോന്‍സ്, ഫ്രാങ്കോ, അഞ്ജു ടീം അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു
  • Write A Comment

     
    Reload Image
    Add code here