നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി വീണ്ടും; മക്കാലന്‍ അതിര്‍ത്തിയില്‍ പ്രസിഡന്റ് സന്ദര്‍ശനം നടത്തി

Thu,Jan 10,2019


മക്കാലന്‍ (ടെക്‌സാസ്): കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് നാഷണല്‍ എര്‍ജന്‍സി പ്രഖ്യാപിക്കുവാന്‍ താന്‍ തയാറാകുമെന്ന് പ്രസിഡന്റ് ട്രമ്പ് ആവര്‍ത്തിച്ച് ഭീഷമി മുഴക്കി. തനിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ടെക്‌സാസിലെ മക്കാലനില്‍ ട്രമ്പ് പറഞ്ഞു. പരോക്ഷമായി മെക്‌സിക്കോ ഇതിനുള്ള പണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മക്കാലനിലെ ബോര്‍ഡര്‍ പട്രോള്‍ സ്‌റ്റേഷന്‍ ട്രമ്പ് സന്ദര്‍ശിച്ചു. അനധികൃത കുടിയേറ്റക്കാരില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങളും, പണവും പ്രദര്‍ശിപ്പിച്ച സ്ഥലത്തിനു മുന്നില്‍ നിന്നാണ് ട്രമ്പ് മാധ്യമങ്ങളോടു സംസാരിച്ചത്. ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരും, അനധികൃത കുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയവരുടെ ബന്ധുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നമുക്ക് പ്രതിബന്ധം ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് ട്രമ്പ് പറഞ്ഞു.
2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നും മെക്‌സിക്കോ അതിനു പണം നല്‍കുമെന്നും ട്രമ്പ് പ്രസ്താവിച്ചിരുന്നു. മതില്‍ നിര്‍മാണത്തിന് മെക്‌സിക്കോ ഒറ്റ ചെക്ക് നല്‍കുമെന്നല്ല താന്‍ ഉദ്ദേശി്ച്ചതെന്നും, പരോക്ഷമായി യു.എസ് - മെക്‌സിക്കോ - കാനഡ കരാര്‍ വഴി പല മടങ്ങ് പണമാണ് അവര്‍ക്ക് നല്‍കേണ്ടി വരികയെന്നും ട്രമ്പ് അവകാശപ്പെട്ടു. എന്നാല്‍, ഈ കരാര്‍ വഴിയുള്ള സാമ്പത്തിക നേട്ടെ സ്വകാര്യ ബിസിനസുകാര്‍ക്കായിരിക്കുമെന്നും അമേരിക്കന്‍ ട്രഷറിക്കല്ലെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Other News

 • ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിന്റെ ഭാഗമാണെന്ന് അംഗീകരിക്കുവാന്‍ സമയമായെന്ന് ട്രമ്പ്
 • ഇന്ത്യന്‍ വംശജനായ 11 വയസുകാരന്‍ 'ഹെര്‍ക്കുലീസ്, ഹൗദിനി, ഹോംസ്' എന്ന അമേരിക്കന്‍ ചിത്രത്തില്‍ കസറുന്നു
 • ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഇന്ത്യന്‍ വംശജ പ്രസവിച്ചു; നവജാത ശിശുവിനെ കൊന്നു, കേസായി, അച്ഛന്‍ ജീവനൊടുക്കി
 • ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ സുരക്ഷ; അന്വേഷണത്തിന് എഫ്.ബി.ഐ യും
 • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
 • ഡബ്ല്യൂ.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ബിസിനസ് ഫോറത്തിന് തുടക്കമായി
 • എന്‍.എ.ജി.സി വിഷു ആഘോഷിക്കുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ചാരിറ്റി പ്രവര്‍ത്തനത്തില്‍ ചോസന്‍ 300 മായി കൈകോര്‍ത്ത് കോട്ടയം അസോസിയേഷന്‍
 • സാന്‍ഫ്രാന്‍സിസ്‌കോയിലെ സീറോ മലബാര്‍ പള്ളിയുടെ ദശാബ്ദി ആഘോഷങ്ങള്‍ തുടങ്ങി
 • കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ് വോളിബോള്‍ ക്ലബ് രൂപീകരിച്ചു
 • Write A Comment

   
  Reload Image
  Add code here