എച്ച് 1 ബി വിസയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും, പൗരത്വത്തിനുള്ള നടപടികള്‍ കൂടുതല്‍ സുഗമമാക്കുമെന്നും ട്രമ്പ്

Fri,Jan 11,2019


വാഷിംഗ്ടണ്‍ ഡി സി: സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ ജോലി ചെയ്യുന്നതിന് ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കു നല്‍കുന്ന എച്ച് 1 ബി വിസയില്‍ മാറ്റങ്ങള്‍ വുത്താന്‍ പോവുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു. വിസ നടപടികള്‍ ലളിതവത്കരിക്കാനും, പൗരത്വത്തിലേക്കുള്ള പാത കൂടുതല്‍ സുഗമമാക്കാനും ഉതകുന്ന നടപടികളാണ് ഉദ്ദേശിക്കുന്നത്. സമര്‍ഥരും സാങ്കിതിക വൈദഗ്ധ്യമുള്ളവരുമായവര്‍ അമേരിക്കയില്‍ കരിയര്‍ തെരഞ്ഞെടുക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ട്രമ്പ് കൂട്ടിച്ചേര്‍ത്തു.
മെക്‌സിക്കോ വഴി അനധികൃതമായി അമേരിക്കയിലേക്കു പ്രവേശിക്കുവാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരെ ക്രമിനലുകളെന്നും ഭീകരവാദികളെന്നും ആക്ഷേപിക്കുന്ന ട്രമ്പ്, എച്ച് 1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവരെ പ്രശംസിക്കുവാന്‍ പലവട്ടം തയാറായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആദ്യ വാരത്തില്‍ തന്നെ എച്ച് 1 ബി വിഭാഗത്തില്‍ അനുവദിക്കാവുന്ന 65,000 വിസകളുടെ ലിമിറ്റ് ആയി എന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു.
സ്‌പെഷാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്നതിന് വിദേശത്തു നിന്ന് ജോലിക്കാരെ കൊണ്ടുവരുന്നതിന് അമേരിക്കയിലെ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന നോണ്‍ ഇിമിഗ്രന്റ് വിസ പ്രോഗ്രാമാണ് എച്ച് 1 വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ജോലിക്കാരെ അമേരിക്കയിലേക്കു കൊണ്ടുവരാന്‍ ടെക് കമ്പനികള്‍ ഈ വിസ പ്രയോജനപ്പെടുത്തി വരുന്നു. സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള വിസ പ്രോഗ്രമാണിത്.


Other News

 • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
 • എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു
 • കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥി സംവാദം ഷിക്കാഗോയില്‍ നടത്തി
 • ഫിലാഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം
 • യു.എസ് സെനറ്റ് യൂത്ത് പ്രോഗ്രാമില്‍ സാന്നിധ്യമറിയിച്ച് നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍
 • അമേരിക്കന്‍ പാചക മത്സരത്തില്‍ മലയാളി യുവതി ഒന്നാമതെത്തി
 • ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനും സുവിശേഷ യോഗവും നടത്തുന്നു
 • ഫോമാ ദേശീയ വിമന്‍സ് ഫോറം ഉദ്ഘാടനം ടാമ്പയില്‍
 • അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവക രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • ഒബാമയുടെ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അലന്‍ ക്രൂഗര്‍ വിടവാങ്ങി
 • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
 • Write A Comment

   
  Reload Image
  Add code here